മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ നായകനായി എത്തിയ തെലുങ്ക് ചിത്രമാണ് സീതാരാമം. ദുൽഖറിന്റെ രണ്ടാമത്തെ മാത്രം തെലുങ്ക് ചിത്രമായ സീതാരാമം സംവിധാനം ചെയ്തത് ഹനു രാഘവപ്പുഡിയാണ്. ബോളിവുഡ് താരമായ മൃണാൾ താക്കൂർ നായികാ വേഷം ചെയ്ത ഈ ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറി. തൊണ്ണൂറു കോടിയോളമാണ് ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് ബോളിവുഡ് നടിയും ഒന്നിലധികം ദേശീയ പുരസ്‍കാരങ്ങൾ നേടിയ പ്രതിഭയുമായ കങ്കണ റണൗട്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വഴിയാണ് കങ്കണ ഈ ചിത്രത്തെ പ്രശംസിച്ചത്.
ഗംഭീരമായ അനുഭവമാണ് ഈ ചിത്രം നല്‍കുന്നതെന്നും ഇതൊരു ഇതിഹാസ പ്രണയ ചിത്രമാണെന്നും കങ്കണ പറയുന്നു. അസാധാരണമായ തിരക്കഥയും സംവിധാനവുമാണ് ഈ ചിത്രത്തിന്റേതെന്ന് പറഞ്ഞ കങ്കണ, സംവിധായകൻ ഹനു രാഘവപുടിക്കും അഭിനന്ദനം നൽകി. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും മികച്ച രീതിയില്‍ പ്രവർത്തിച്ച ഈ ചിത്രത്തിൽ, മൃണാൾ താക്കൂർ നൽകിയത് അതിശയകരമായ പ്രകടനമാണെന്നും കങ്കണ കൂട്ടിച്ചേർത്തു. വികാരങ്ങളെ നിയന്തിച്ചുകൊണ്ടുള്ള മൃണാൾ താക്കൂറിന്റെ പ്രകടനം മറ്റൊരു നടിക്കും ചെയ്യാനാവുമായിരുന്നില്ലെന്നും മൃണാൾ ഒരു രാജ്ഞി ആണെന്നും മൃണാലിന്റെ വാഴ്ച ഇവിടെയാരംഭിക്കുന്നു എന്നും കങ്കണ പറഞ്ഞു. ഈയടുത്തകാലത്ത് റിലീസ് ചെയ്ത ബോളിവുഡ് ചിത്രങ്ങളെ നിശിതമായി വിമർശിച്ച ആളാണ് കങ്കണ റണൗട്. അടുത്തിടെ വന്ന ബ്രഹ്മാസ്ത്ര എന്ന, രൺബീർ കപൂർ- ആലിയ ഭട്ട് ചിത്രത്തെ കങ്കണ വലിയ രീതിയിൽ തന്നെ വിമർശിച്ചിരുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.