തിയേറ്ററുകളിൽ വൻ വിജയം തീർത്ത് മുന്നേറുന്ന കമ്മാരസംഭവം വീണ്ടും ആവേശം തീർക്കുവാൻ ഒരുങ്ങുകയാണ്. വലിയതോതിൽ പ്രേക്ഷകാഭിപ്രായം നേടിയ ചിത്രത്തിന്റെ രണ്ടാം ട്രെയിലർ ആരാധകർക്കും പ്രേക്ഷകർക്കുമായി ഇന്ന് വൈകിട്ട് പുറത്തിറങ്ങും. ചിത്രത്തിന്റേതായി ആദ്യമിറങ്ങിയ തകർപ്പൻ ട്രെയിലർ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആക്ഷേപഹാസ്യത്തിൽ അണിയിച്ചൊരുക്കിയ കമ്മാരസംഭവം മലയാളത്തിൽ ഇന്നേവരെ കാണാത്ത ഒരു പുത്തൻ അനുഭവം ആണ്. അതിനാൽ തന്നെ മാസ്സ് ആക്ഷന് പ്രാധാന്യം നൽകിയ ആദ്യ ട്രൈലറിൽ നിന്ന് മാറി വ്യത്യസ്തമായ ഒരു ട്രെയിലർ തന്നെയാകും ഇത്തവണ എത്തുന്നത് എന്നു കരുതാം. വളരെ അപൂർവ്വമായി മാത്രമേ ചിത്രത്തിൻറെ റിലീസിനുശേഷം ട്രൈലറുകൾ പുറത്തിറങ്ങാറുള്ളൂ അത്തരമൊരു വ്യത്യസ്തമായ പരീക്ഷണത്തിനുകൂടിയാണ് കമ്മാരസംഭവം ഒരുങ്ങിയിരിക്കുന്നത്.
നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രമാണ് കമ്മാരസംഭവം. ചിത്രത്തിൽ തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളും അണിനിരന്നിട്ടുണ്ട്. ചരിത്രകഥ പറയുന്ന ചിത്രം ചരിത്രത്തെ വളച്ചൊടിച്ചവർക്ക് ആക്ഷേപഹാസ്യ രൂപത്തിലുള്ള ചുട്ട മറുപടിയാണ് നൽകുന്നത്. ചിത്രത്തിൽ കേളു എന്ന നാടുവാഴിയുടെയും ബ്രിട്ടീഷുകാരുടെയും ഇടനിലക്കാരനായി പ്രവർത്തിക്കുന്ന ബുദ്ധിമാനായ കമ്മാരൻ ആയി ദിലീപ് എത്തുമ്പോൾ. ഒതേനൻ നമ്പ്യാർ എന്ന ശക്തനായ നേതാവായി സിദ്ധാർഥ് ചിത്രത്തിലുണ്ട്. ബോബി സിംഹ, വിജയരാഘവൻ, ഇന്ദ്രൻസ്, ശ്വേതാ മേനോൻ, മണിക്കുട്ടൻ തുടങ്ങിയവർ ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്നു. നമിതാ പ്രമോദാണ് ചിത്രത്തിലെ നായികാവേഷം കൈകാര്യം ചെയ്തിരിക്കുന്നത്. മുരളിഗോപി തിരക്കഥയൊരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചത് ഗോകുലം മൂവീസ് ആണ്. റസൂൽ പൂക്കുട്ടിയുടെ ഉൾപ്പെടെ അതിവിദഗ്ധന്മാരായ സാങ്കേതികപ്രവർത്തകരും അണിനിരന്ന ചിത്രം മികച്ച ദൃശ്യാനുഭവം പ്രേക്ഷകർക്ക് നൽകുന്നു. വിഷു റിലീസായി എത്തിയ ചിത്രം മികച്ച പ്രകടനം കാഴ്ചവച്ച് തിയേറ്ററുകളിൽ മുന്നേറുകയാണ്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
This website uses cookies.