ഇന്ന് രാവിലെ 9 മണിക്കാണ് ദിലീപ് ചിത്രമായ കമ്മാരസംഭവത്തിലെ പുതിയ പോസ്റ്റർ എത്തിയത്. പോസ്റ്റർ എത്തി മിനിട്ടുകൾക്കകം സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. വയസായ കമ്മാരന്റെ ഗെറ്റപ്പിലാണ് ദിലീപ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനു മുൻപ് കല്യാണരാമൻ എന്ന ചിത്രത്തിൽ വർഷങ്ങൾക്ക് മുൻപ് വൃദ്ധന്റെ ഗെറ്റപ്പിൽ ദിലീപ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും കമ്മാരസംഭവം ഗെറ്റപ്പ് അതിലും ഗംഭീരമായിരിക്കുന്നു എന്നാണ് പ്രേക്ഷക പ്രതികരണം സൂചിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ വേറെ മൂന്നു പോസ്റ്ററുകൾ നേരത്തെ പുറത്തു വരികയും വമ്പൻ പ്രേക്ഷക പ്രീതി നേടുകയും ചെയ്തിരുന്നു.
നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ഈ ചിത്രം ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രത്തിൽ തമിഴ് നടൻ സിദ്ധാർഥ്, മുരളി ഗോപി, നമിത പ്രമോദ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിദ്ധാർഥിന്റെ ആദ്യ മലയാള ചിത്രമാണ് കമ്മാരസംഭവം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രം ഗ്രാൻഡ് റീലീസ് ഈ വരുന്ന ഏപ്രിലിൽ കേരളത്തിൽ വിതരണം ചെയ്യും. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ റീലീസ് ആയിരിക്കും ഈ ചിത്രം എന്നാണ് സൂചന.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.