പ്രശസ്ത സംവിധായകൻ കമൽ ഒരുക്കിയ പുതിയ ചിത്രമാണ് പ്രണയ മീനുകളുടെ കടൽ. പ്രശസ്ത താരം വിനായകനെ നായകനാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് മലയാളത്തിലെ ക്ലാസിക് ചിത്രങ്ങൾക്ക് രചന നിർവഹിച്ചിട്ടുള്ള ജോൺ പോൾ ആണ്. വരുന്ന ഒക്ടോബർ നാലിന് ഈ ചിത്രം റിലീസ് ചെയ്യാനിരിക്കെ ഈ ചിത്രത്തെ കുറിച്ചും ഇതിലെ വിനായകന്റെ പ്രകടനത്തെ കുറിച്ചും മനസ് തുറക്കുകയാണ് സംവിധായകൻ കമൽ. ലക്ഷദ്വീപിനെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ കടലിലെ കൊമ്പൻ സ്രാവുകളെ വേട്ടയാടി പിടിക്കുന്ന പരുക്കൻ കഥാപാത്രമാണ് വിനായകൻ ചെയ്യുന്നത്. ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് വിനായകൻ ചിത്രത്തിൽ അഭിനയിച്ചതെന്നാണ് കമൽ പറയുന്നത്.
സിനിമയുടെ കഥപറഞ്ഞപ്പോൾ, തനിക്ക് നീന്താനൊന്നും അറിഞ്ഞുകൂടെന്നു പറഞ്ഞ വിനായകൻ, സാറ് പറഞ്ഞാൽ കടലിലിറങ്ങി ചാടുകയോ ചാവുകയോ എന്തും ചെയ്യുമെന്ന് തനിക്കു വാക്ക് തരികയായിരുന്നു എന്നാണ് കമൽ പറയുന്നത്. സെറ്റിൽ ഭയങ്കര സഹകരണം ആയിരുന്നു വിനായകൻ എന്നും ഒരു പ്രശ്നവും അദ്ദേഹം ഉണ്ടാക്കിയിട്ടില്ല എന്നും കമൽ പറഞ്ഞു. എന്തുചെയ്യാനും തയ്യാറായിരുന്നു വിനായകൻ എന്നും ആ ഒരു മനസ്ഥിതി ആണ് അദ്ദേഹത്തെ മികച്ച നടൻ ആക്കുന്നത് എന്നും കമൽ വിശദീകരിക്കുന്നു. പഠിച്ച് കഷ്‌ടപ്പെട്ടാണ് വിനായകൻ ഈ ചിത്രത്തിലെ കടലിനടിയിലെ രംഗങ്ങൾ ചെയ്തത് എന്നും ജീവൻ വരെ നഷ്ടപ്പെടാൻ ഉള്ള സാഹചര്യം ഉണ്ടായിരുന്നപ്പോഴും അയാൾ അത് നന്നായി തന്നെ ചെയ്തു ഫലിപ്പിച്ചു എന്നും കമൽ പറയുന്നു. എത്രനേരം ശ്വാസം പിടിക്കാൻ പറ്റുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറഞ്ഞ കമൽ ഒന്നരമിനിട്ടൊക്കെ ശ്വാസം പിടിച്ചു വെച്ചാണ് വിനായകൻ ആ രംഗങ്ങൾ സിനിമയിൽ അഭിനയിച്ചിരിക്കുന്നത് എന്നും വിശദീകരിച്ചു.
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
This website uses cookies.