ഉലകനായകൻ കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം നിർവഹിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഇന്ത്യൻ 2’വിന്റെ ഷൂട്ടിംഗ് പൂർത്തിയായി. പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്ന ചിത്രം ജൂണിൽ റിലീസിനെത്തും. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ, റെഡ് ജെയന്റ് മൂവീസ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം സേനാപതിയായ് അഴിമതിക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ കമൽഹാസന്റെ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ്. ആകർഷകമായ ആഖ്യാനത്തിലൂടെ പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുമെന്ന് ‘ഇന്ത്യൻ 2’ അവകാശപ്പെടുന്നു. ജൂണിൽ ആഗോള റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പവർ-പാക്ക്ഡ് ട്രെയിലർ മെയ് അവസാനത്തോടെ പുറത്തുവിടാനാണ് ടീം ലക്ഷ്യമിടുന്നത്.
എസ് ജെ സൂര്യ, പ്രിയ ഭവാനി ശങ്കർ, കാജൽ അഗർവാൾ, സിദ്ധാർത്ഥ്, രാകുൽ പ്രീത് സിംഗ്, വിവേക്, കാളിദാസ് ജയറാം, ഗുൽഷൻ ഗ്രോവർ, സമുദ്രക്കനി, ബോബി സിംഹ, ബ്രഹ്മാനന്ദം, സക്കീർ ഹുസൈൻ, പിയൂഷ് മിശ്ര, ഗുരു സോമസുന്ദരം, ഡൽഹി ഗണേഷ്, ജയപ്രകാഷ്, മനോബാല, അശ്വിനി തങ്കരാജ് തുടങ്ങി അഭിനേതാക്കളുടെ ഒരു മികച്ച നിര തന്നെ ചിത്രത്തിലുണ്ട്. ബി. ജയമോഹൻ, കബിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ തുടങ്ങിയ എഴുത്തുകാരുമായ് ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ശങ്കർ തയ്യാറാക്കിയത്. കഥ സംവിധായകന്റെതാണ്.
അനിരുദ്ധ് രവിചന്ദറിൻ്റെ സംഗീത മികവ്, രവി വർമ്മൻൻ്റെ ആകർഷകമായ ഛായാഗ്രഹണം, ശ്രീകർ പ്രസാദിൻ്റെ എഡിറ്റിംഗ് എന്നിവയാൽ ഇതുവരെ ഇല്ലാത്ത ഒരു സിനിമാറ്റിക് അനുഭവമാണ് ‘ഇന്ത്യൻ 2’ വാഗ്ദാനം ചെയ്യുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: സുന്ദര് രാജ്, ലൈക്ക പ്രൊഡക്ഷൻസ് ഹെഡ്: ജികെഎം തമിഴ് കുമാരൻ, റെഡ് ജയൻ്റ് മൂവീസ്: എം ഷെൻബാഗമൂർത്തി, പ്രൊഡക്ഷൻ ഡിസൈനർ: ടി മുത്തുരാജ്, സംഭാഷണം: ഹനുമാൻ ചൗധരി, ഗാനരചന: ശ്രീമണി, സൗണ്ട് ഡിസൈനർ: കുനാൽ രാജൻ, വിഎഫ്എക്സ് സൂപ്പർവൈസർ: വി ശ്രീനിവാസ് മോഹൻ, മേക്കപ്പ്: ലെജസി ഇഫക്‌ട്‌സ്, വാൻസ് ഹാർട്ട്‌വെൽ, പട്ടണം റഷീദ്, വസ്ത്രാലങ്കാരം: റോക്കി, ഗാവിൻ മിഗുവൽ, അമൃത റാം, എസ് ബി സതീശൻ, പല്ലവി സിംഗ്, വി സായ്, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലയ്യ, കോറിയോഗ്രാഫർ: ബോസ്കോ സീസർ, ബാബ ബാസ്കർ, ആക്ഷൻ: അൻബരിവ്, റമസാൻ ബുലട്ട്, അനൽ അരസു, പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, പിആർഒ: ശബരി.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.