പ്രശസ്ത മലയാള സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണൻ ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിന് തിരക്കഥ രചിക്കാനുള്ള ഒരുക്കത്തിലാണ് താനെന്നു ഇന്ത്യൻ സിനിമയുടെ ഉലക നായകനായ കമൽ ഹാസൻ. കമൽ ഹാസൻ സംവിധാനം ചെയ്ത വിശ്വരൂപം, വിശ്വരൂപം 2 എന്നീ ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ചത് മഹേഷ് നാരായണൻ ആണ്. കമൽ ഹാസനുമായി വളരെ അടുപ്പമുള്ള മഹേഷ് നാരായണൻ ഒരുക്കിയ മാലിക് എന്ന പുതിയ ചിത്രവും അദ്ദേഹം കണ്ടിരുന്നു. ടേക്ക് ഓഫ്, സീ യു സൂൺ, മാലിക് എന്നിവക്ക് ശേഷം മഹേഷ് നാരായണൻ ഒരുക്കാൻ പോകുന്നത് കുഞ്ചാക്കോ ബോബൻ നായകനാവുന്ന അറിയിപ്പ് എന്ന ചിത്രമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിനു ശേഷം ആവും കമൽ ഹാസൻ രചിക്കുന്ന ചിത്രം മഹേഷ് നാരായണൻ സംവിധാനം ചെയ്യുക. ചിത്രം ഏതു ഭാഷയിൽ ആണെന്നോ അതിലെ നായകനാരാണെന്നോ പുറത്തു വിട്ടിട്ടില്ല എങ്കിലും, തമിഴ്- മലയാളം ഭാഷകളിൽ ഒരേ സമയം ഒരുക്കുന്ന ചിത്രമായിരിക്കും അതെന്നും കമൽ ഹാസൻ തന്നെ അതിലെ നായക വേഷവും ചെയ്യുമെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു.
ഇപ്പോൾ ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം എന്ന ചിത്രമാണ് കമൽ ഹാസൻ ചെയ്യുന്നത്. വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും ആ ചിത്രത്തിൽ കമൽ ഹാസന് ഒപ്പം ഉണ്ട്. അതിനു ശേഷം ശങ്കർ ഒരുക്കുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ ബാക്കി ഭാഗം ഷൂട്ട് ചെയ്യാനാണ് സാധ്യത എന്ന് കമൽ ഹാസൻ പറയുന്നു. ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ കാരണം ഏകദേശം അറുപതു ശതമാനത്തോളം ഷൂട്ടിംഗ് പൂർത്തിയായ ഇന്ത്യൻ 2 ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്. ഏതായാലും വിക്രമും ഇന്ത്യൻ 2 എന്ന ചിത്രവും തീർത്തതിന് ശേഷമായിരിക്കും മഹേഷ് നാരായണൻ ചിത്രം രചിക്കുക എന്നാണ് കമൽ ഹാസൻ പറയുന്നത്.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.