[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം; മനസ്സ് തുറന്ന് ഉലക നായകൻ കമൽ ഹാസൻ

ഉലക നായകൻ കമൽ ഹാസൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിക്രം. സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി, അതിഥി വേഷത്തിൽ സൂര്യ എന്നിവരുമഭിനയിച്ചിട്ടുണ്ട്. ജൂൺ മൂന്നിനാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഇതിന്റെ ട്രൈലെർ, ടീസർ, ഗാനങ്ങൾ, പ്രോമോ വീഡിയോ എന്നിവ സൂപ്പർ ഹിറ്റാണെന്നു മാത്രമല്ല, വലിയ ഹൈപ്പാണ് ഇപ്പോഴീ ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രചാരണാർത്ഥമായി കഴിഞ്ഞ ദിവസം കമൽ ഹാസൻ കൊച്ചിയിലുമെത്തിയിരുന്നു. ചിത്രത്തിൽ ഒരു നിർണ്ണായക വേഷം ചെയ്ത നടൻ നരെയ്‌നും കമൽ ഹാസനൊപ്പം കൊച്ചിയിലെ ലുലു മാളിൽ പ്രേക്ഷകരെ കാണാനെത്തി. അവിടെ വെച്ച് മലയാളത്തിൽ അഭിനയിക്കുന്നതിനെ കുറിച്ചും മലയാള താരങ്ങൾക്കൊപ്പമഭിനയിക്കുന്നതിനെ കുറിച്ചും കമൽഹാസനോട് ചോദ്യങ്ങളുണ്ടായി. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനൊപ്പം കമൽ ഹാസൻ അഭിനയിച്ചിട്ടുണ്ടെങ്കിലും. ഇതുവരെ മമ്മൂട്ടിക്കൊപ്പം അദ്ദേഹമഭിനയിച്ചിട്ടില്ല.

അതേ കുറിച്ച് ചോദിച്ചപ്പോൾ കമൽ ഹാസൻ പറഞ്ഞത്, ഇത് തങ്ങള്‍ പരസ്പരം പറയാറുള്ള പരാതിയാണെന്നും, നല്ലതാണെന്ന് വിചാരിച്ച് താന്‍ ചില സബ്ജക്ടുകള്‍ പറയുമ്പോള്‍, വേണ്ട ഇതിനെക്കാള്‍ നല്ല സബ്ജക്ട് ചെയ്യാമെന്നാണ് അദ്ദേഹം പറയാറുള്ളതെന്നുമാണ്. ഒരു റൈറ്റ് സബ്‌ജെക്ടിന് വേണ്ടി കാത്തിരിക്കുകയാണ് തങ്ങളെന്നും മിക്കവാറും വിക്രം കണ്ടതിന് ശേഷം അദ്ദേഹം തന്നെ ഒരു മികച്ച സബ്ജക്ടുമായി വരുമെന്നാണ് താൻ വിചാരിക്കുന്നതെന്നും കമൽ ഹാസൻ പറയുന്നു. മോഹൻലാലിനൊപ്പം കമൽ ഹാസൻ അഭിനയിച്ചത് ഉന്നൈ പോൽ ഒരുവൻ എന്ന തമിഴ് ചിത്രത്തിലാണ്. അതുപോലെ മലയാള താരം ജയറാമിനൊപ്പവും കമൽ ഹാസൻ ഒന്നിലേറെ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.