ഉലക നായകൻ കമൽ ഹാസൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിക്രം. സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി, അതിഥി വേഷത്തിൽ സൂര്യ എന്നിവരുമഭിനയിച്ചിട്ടുണ്ട്. ജൂൺ മൂന്നിനാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഇതിന്റെ ട്രൈലെർ, ടീസർ, ഗാനങ്ങൾ, പ്രോമോ വീഡിയോ എന്നിവ സൂപ്പർ ഹിറ്റാണെന്നു മാത്രമല്ല, വലിയ ഹൈപ്പാണ് ഇപ്പോഴീ ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രചാരണാർത്ഥമായി കഴിഞ്ഞ ദിവസം കമൽ ഹാസൻ കൊച്ചിയിലുമെത്തിയിരുന്നു. ചിത്രത്തിൽ ഒരു നിർണ്ണായക വേഷം ചെയ്ത നടൻ നരെയ്‌നും കമൽ ഹാസനൊപ്പം കൊച്ചിയിലെ ലുലു മാളിൽ പ്രേക്ഷകരെ കാണാനെത്തി. അവിടെ വെച്ച് മലയാളത്തിൽ അഭിനയിക്കുന്നതിനെ കുറിച്ചും മലയാള താരങ്ങൾക്കൊപ്പമഭിനയിക്കുന്നതിനെ കുറിച്ചും കമൽഹാസനോട് ചോദ്യങ്ങളുണ്ടായി. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനൊപ്പം കമൽ ഹാസൻ അഭിനയിച്ചിട്ടുണ്ടെങ്കിലും. ഇതുവരെ മമ്മൂട്ടിക്കൊപ്പം അദ്ദേഹമഭിനയിച്ചിട്ടില്ല.
അതേ കുറിച്ച് ചോദിച്ചപ്പോൾ കമൽ ഹാസൻ പറഞ്ഞത്, ഇത് തങ്ങള്‍ പരസ്പരം പറയാറുള്ള പരാതിയാണെന്നും, നല്ലതാണെന്ന് വിചാരിച്ച് താന്‍ ചില സബ്ജക്ടുകള്‍ പറയുമ്പോള്‍, വേണ്ട ഇതിനെക്കാള്‍ നല്ല സബ്ജക്ട് ചെയ്യാമെന്നാണ് അദ്ദേഹം പറയാറുള്ളതെന്നുമാണ്. ഒരു റൈറ്റ് സബ്‌ജെക്ടിന് വേണ്ടി കാത്തിരിക്കുകയാണ് തങ്ങളെന്നും മിക്കവാറും വിക്രം കണ്ടതിന് ശേഷം അദ്ദേഹം തന്നെ ഒരു മികച്ച സബ്ജക്ടുമായി വരുമെന്നാണ് താൻ വിചാരിക്കുന്നതെന്നും കമൽ ഹാസൻ പറയുന്നു. മോഹൻലാലിനൊപ്പം കമൽ ഹാസൻ അഭിനയിച്ചത് ഉന്നൈ പോൽ ഒരുവൻ എന്ന തമിഴ് ചിത്രത്തിലാണ്. അതുപോലെ മലയാള താരം ജയറാമിനൊപ്പവും കമൽ ഹാസൻ ഒന്നിലേറെ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.