ഉലകനായകൻ കമൽ ഹാസനെ നായകനാക്കി തമിഴിലെ വമ്പൻ സംവിധായകൻ ഷങ്കർ ചെയ്യുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. സെപ്റ്റംബറിൽ ആരംഭിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തു വിട്ടു കഴിഞ്ഞു. ലൈക്ക പ്രൊഡക്ഷന്‍സിനൊപ്പം റെഡ് ജയ്ൻറ്റ് മൂവീസ് കൂടി ചേർന്നാണ് ഇനിയീ ചിത്രം നിർമ്മിക്കാൻ പോകുന്നത്. നേരത്തെ, കോവിഡ് പ്രതിസന്ധി മൂലമുണ്ടായ ചില പ്രശ്നങ്ങളും, ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ ക്രയിന്‍ താഴെ വീണ് അണിയറ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും, നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് നേരിട്ട സാമ്പത്തിക പ്രതിസന്ധിയുമൊക്കെയായി ഇന്ത്യൻ 2 ന്റെ നിർമ്മാണം നിന്ന് പോയിരുന്നു. ഏതായാലും ഇപ്പോൾ വീണ്ടും ആരംഭിക്കാൻ പോകുന്ന ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് കമൽ ഹാസനൊപ്പം അണിനിരക്കാൻ പോകുന്നത്.
നായികയായി കാജൽ അഗർവാൾ എത്തുമ്പോൾ, മറ്റു പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്നത് രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ഥ്, കാർത്തിക്, ഗുരു സോമസുന്ദരം, ബോബി- സിംഹ, മനോബല, ഗുൽഷൻ ഗ്രോവർ, അഖിലേന്ദ്ര മിശ്ര, കല്യാണി എന്നിവരാണ്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് രവി വർമ്മൻ ആയിരിക്കും. ശ്രീകർ പ്രസാദാണ് ഇതിന്റെ എഡിറ്റർ. 1996 ഇൽ കമൽ ഹാസൻ- ഷങ്കർ ടീമിൽ നിന്ന് വന്ന ഇന്ത്യൻ എന്ന ട്രെൻഡ് സെറ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ പുതിയ ചിത്രം. ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം കമൽ ഹാസൻ നായകനായി അഭിനയിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. ഇത് കൂടാതെ മഹേഷ് നാരായണൻ, എച് വിനോത് ചിത്രങ്ങളും അദ്ദേഹം ചെയ്യുമെന്ന് വാർത്തകളുണ്ട്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.