[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വിജയ് സേതുപതിയോടുള്ള ആ ഇഷ്ടത്തിനുള്ള കാരണം തുറന്നു പറഞ്ഞു കമൽ ഹാസൻ

തമിഴ് സിനിമയുടെ ഉലക നായകനായ കമൽ ഹാസനും മക്കൾ സെൽവൻ വിജയ് സേതുപതിയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ഇൻസ്റ്റാഗ്രാം ലൈവ് സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. ഏകദേശം ഒരു മണിക്കൂറോളം ഇൻസ്റ്റാഗ്രാം ലൈവിൽ വന്നു പരസ്പരം സംസാരിച്ച ഇരുവരും സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം ഒട്ടേറെ കാര്യങ്ങൾ പങ്കു വെച്ചു. ഇരുവരേയും കുറിച്ച് പ്രേക്ഷകർ അറിയാനാഗ്രഹിച്ച ഒട്ടേറെ കാര്യങ്ങളും ആ വീഡിയോയിൽ നിന്നറിയാൻ സാധിച്ചു എന്ന് പറയാം . അങ്ങനെ സംസാരിക്കുന്നതിനിടെയാണ് വിജയ് സേതുപതി എന്ന നടനെ താൻ ഒരുപാട് ഇഷ്ട്ടപെടുന്നതിന്റെ കാരണം കമൽ ഹാസൻ തുറന്നു പറഞ്ഞത്. അദ്ദേഹം പറയുന്നത് വിജയ് സേതുപതി എന്ന നടൻ ഒരിക്കലൂം സിനിമയുടെ കച്ചവടത്തിനും അതിന്റെ കൊമേർഷ്യൽ മാർക്കറ്റിനും പിന്നാലെ പായുന്നില്ല. അതിനു പകരം അദ്ദേഹം ചെയ്യുന്നത് വളരെ വ്യത്യസ്തമായ തിരക്കഥകൾ തിരഞ്ഞെടുക്കാനും കൗതുകമുണർത്തുന്ന കഥാപാത്രങ്ങളും ചിത്രങ്ങളും പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുമാണ്. ഈ ഒരു മനോഭാവമാണ് വിജയ് സേതുപതി എന്ന നടനെ തന്റെ പ്രീയപെട്ടവനാക്കുന്നതെന്നു കമൽ ഹാസൻ പറയുന്നു.

കമൽ ഹാസൻ എന്ന മഹാനടൻ എക്കാലവും ചെയ്തു കൊണ്ടിരുന്ന കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ വിജയ് സേതുപതിയും ചെയ്യുന്നതെന്ന് നമ്മുക്ക് പറയാൻ സാധിക്കും. കമൽ ഹാസനും പലപ്പോഴും താര പദവിക്കും സിനിമയുടെ കച്ചവട സാധ്യതകൾക്കും പുറകെ പോവാതെ സിനിമയിൽ തനിക്കു കൊണ്ട് വരാൻ കഴിയുന്ന കൗതുകത്തിനു വ്യത്യസ്തതക്കും പിന്നാലെയാണ് സഞ്ചരിച്ചത്. ഇന്ത്യൻ സിനിമയിൽ തന്നെ ഇത്രയധികം പരീക്ഷണങ്ങൾ ചെയ്ത മറ്റൊരു നടൻ ഉണ്ടാവില്ല എന്ന് തന്നെ പറയാം. ആ പരീക്ഷണങ്ങൾ ചിലതു പരാജയപ്പെട്ടപ്പോഴും അദ്ദേഹം അതിൽ പതറാതെ മുന്നോട്ടു നീങ്ങുകയും പിന്നീട് വലിയ വിജയങ്ങൾ കൈവരിക്കുകയും ചെയ്തു. വിജയ് സേതുപതിയും ആ മനോഭാവം വെച്ചു പുലർത്തുന്നത് കൊണ്ടാണ് തനിക്കു അദ്ദേഹത്തോട് കൂടുതൽ ഇഷ്ടം തോന്നുന്നത് എന്നാണ് കമൽ ഹസൻ കഴിഞ്ഞ ദിവസത്തെ സംഭാഷണത്തിൽ സൂചിപ്പിക്കുന്നത്. 

webdesk

Recent Posts

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

2 days ago

പ്രഭാസ്- പ്രശാന്ത് വർമ്മ ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെ?

പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…

2 days ago

തെലുങ്കിൽ വിസ്മയിപ്പിച്ചു വെങ്കിടേഷ് വി പി; ‘കിങ്‌ഡം’ വില്ലന് ഗംഭീര പ്രശംസ

വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…

3 days ago

കാർത്തി ചിത്രമൊരുക്കാൻ തരുൺ മൂർത്തി?

മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…

3 days ago

പ്രിയദർശന്റെ നൂറാം ചിത്രം അടുത്ത വർഷം; നായകൻ മോഹൻലാൽ

മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…

3 days ago

നടൻ കലാഭവൻ നവാസ് അന്തരിച്ചു

നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…

3 days ago

This website uses cookies.