[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മലയാളത്തില്‍ പരമാവധി അഭിനയിച്ചു കഴിഞ്ഞു, തമിഴിലേക്കു വരൂ, ഞാന്‍ വേണമെങ്കില്‍ നിങ്ങളുടെ സെക്രട്ടറിയാകാം’; അന്ന് കമല്‍ ഹാസൻ പറഞ്ഞ വാക്കുകൾ

നാടക വേദിയിലും വെള്ളിത്തിരയിലും അഭിനയ വിസ്മയങ്ങൾ തീർത്ത നെടുമുടി വേണു എന്ന മഹാനായ നടൻ ഇന്ന് കാലയവനികക്കുള്ളിൽ മറഞ്ഞു. അഞ്ഞൂറിൽ കൂടുതൽ സിനിമയിൽ അഭിനയിച്ച അദ്ദേഹം ഒന്നിലധികം തവണ ദേശീയ പുരസ്‌കാരങ്ങളും ആറു സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയെടുത്തിട്ടുണ്ട്. തെന്നിന്ത്യ മുഴുവൻ തന്റെ അഭിനയ തികവ് കൊണ്ട്‌ പ്രശസ്തനായ അദ്ദേഹത്തെ ശിവാജി ഗണേശൻ വിശേഷിപ്പിച്ചത് അഭിനയത്തിന്റെ കൊടുമുടി കയറിയ കൊടുമുടി വേണു എന്നാണ്. ഇപ്പോഴിതാ,  നെടുമുടി വേണുവിനെ കുറിച്ചു ഉലക നായകൻ കമൽ ഹാസൻ പണ്ട് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

 കമല്‍ഹാസന്‍ ഒരിക്കല്‍ നെടുമുടി വേണുവിനോട് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ, ”മലയാളത്തില്‍ നിങ്ങള്‍ പരമാവധി അഭിനയിച്ചു കഴിഞ്ഞു. ഇനി തമിഴിലേക്കു വരൂ, ഞാന്‍ വേണമെങ്കില്‍ നിങ്ങളുടെ സെക്രട്ടറിയാകാം”. അദ്ദേഹത്തിന് ദേശീയ തലത്തിൽ വരെ ശ്രദ്ധ നേടിക്കൊടുത്ത മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന സിനിമയില്‍, അദ്ദേഹത്തിന്റെ നായിക ആയിരുന്ന ശാരദ ഒരിക്കല്‍ അദ്ദേഹത്തോട് പറഞ്ഞത്, ഈ പടം തമിഴിലോ തെലുങ്കിലോ എടുക്കണമെന്ന് ആഗ്രഹമുണ്ട് എന്നും,  പക്ഷേ ആ സാഹസത്തിന് മുതിരാത്തതിന് കാരണം വേണുവിന് പകരം വെയ്ക്കാന്‍ ആ ഭാഷകളില്‍ ആളില്ല എന്നതാണെന്നുമാണ്. മലയാളം, തമിഴ് ഭാഷകളിൽ നെടുമുടി വേണു എന്ന നടന് ആരാധകർ ഏറെയാണ്. മലയാളത്തിൽ നെടുമുടി വേണു ഏറ്റവും കൂടുതൽ അഭിനയിച്ചത് സംവിധായകൻ പ്രിയദർശൻ ഒരുക്കിയ ചിത്രങ്ങളിൽ ആണ്. മുപ്പതിലധികം പ്രിയദർശൻ ചിത്രങ്ങളിൽ ആണ് നെടുമുടി വേണു അഭിനയിച്ചത്. ഭരതൻ, പദ്മരാജൻ ചിത്രങ്ങളും നെടുമുടി വേണു എന്ന അഭിനയ പ്രതിഭയെ തിളക്കത്തോടെ നമ്മുടെ മുന്നിലെത്തിച്ചവയാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.