ഉലകനായകൻ കമൽ ഹാസൻ നായകനായ ഇന്ത്യൻ 2 , കമൽ ഹാസന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് നേടുന്ന ചിത്രമായി മാറി എന്ന വിവരങ്ങളാണ് വരുന്നത്. തമിഴ്‌നാട്ടിലും ഓൾ ഇന്ത്യ തലത്തിലും ആഗോള തലത്തിലും, കമൽ ഹാസന്റെ കരിയറിലെ രണ്ടാമത്തെ മികച്ച ഓപ്പണിങ് ഡേ ഗ്രോസ്സർ ആയി ഇന്ത്യൻ 2 മാറി. ലോകേഷ് ചിത്രം വിക്രം ആണ് ഈ ലിസ്റ്റിൽ കമൽ ഹാസന്റെ കരിയറിലെ ഒന്നാമൻ.
തമിഴ്നാട് നിന്ന് ആദ്യ ദിനം വിക്രം നേടിയത് 21 കോടിക്ക് മുകളിലാണെങ്കിൽ ഇന്ത്യൻ 2 നേടിയത് 13 കോടിയാണ്. ഓൾ ഇന്ത്യ തലത്തിൽ വിക്രം 34 കോടിയും ഇന്ത്യൻ 2 ഗ്രോസ് ചെയ്തത് 31 കോടിയുമാണ്. ആഗോള കളക്ഷനായി വിക്രം ആദ്യ ദിനം നേടിയത് 60 കോടിക്ക് മുകളിലാണെങ്കിൽ 55 കോടിയോളമാണ് ഇന്ത്യൻ 2 നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കി. ശങ്കർ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചത് ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയ്ൻറ്റ് മൂവീസ് എന്നിവർ ചേർന്നാണ്.
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന…
സൂപ്പർ ഹിറ്റ് 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ…
മലയാളത്തിൻ്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ എമ്പുരാൻ ആണ് ഇന്ന് കേരളത്തിലെ 746…
പ്രേക്ഷക ലക്ഷങ്ങൾ ആകാംഷയോടെ കാത്തിരുന്ന ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ റിലീസ് പ്രഖ്യാപിച്ച വൈകുന്നേരം മുതൽ തന്നെ തിയേറ്ററുകളിൽ…
This website uses cookies.