കഴിഞ്ഞ ദിവസമാണ് എം ബി ബി എസ് വിദ്യാർത്ഥിനി ആയ കനിമൊഴി മെഡിക്കൽ ഫീസ് കൊടുക്കാനായി പാടത്തു പണിയെടുക്കുന്ന റിപ്പോർട്ട് പുറത്തു വന്നത്. ഇപ്പോഴിതാ ആ റിപ്പോർട് കണ്ട തമിഴ് സൂപ്പർ താരം കമല ഹാസൻ കനിമൊഴിയുടെ പഠന ചെലവുകൾ മുഴുവൻ ഏറ്റെടുത്തു മുന്നോട്ടു വന്നിരിക്കുകയാണ്. ഒരുപാട് കഷ്ടപ്പെട്ട് പഠിച്ചു ഇരുപത്തൊന്നുകാരിയായ കനിമൊഴി നേടിയെടുത്ത മെഡിക്കൽ സീറ്റിൽ ഇനി ഈ പെൺകുട്ടിക്ക് പഠനം പൂർത്തിയാക്കാം. കമല ഹാസൻ ഉറപ്പു നൽകിയതോടെ ഡോക്ടർ ആവാം എന്നുള്ള കനിമൊഴിയുടെ സ്വപ്നം വീണ്ടും തളിരണിയുകയാണ്. സിരുവചൂർ ധനലക്ഷ്മി ശ്രീനിവാസൻ മെഡിക്കൽ കോളേജിൽ ആണ് കനിമൊഴി എം ബി ബി എസ് നു പഠിക്കുന്നത്.
ഫീസ് കൊടുക്കാൻ പണമില്ലാതെ കനിമൊഴി പാടത്തു പണിയെടുക്കുന്ന റിപ്പോർട്ട് പുറത്തു വന്നപ്പോൾ അത് കണ്ട കമല ഹാസൻ തന്റെ സഹോദരൻ ആയ ചന്ദ്രഹാസന്റെ പേരിലുള്ള ട്രസ്റ്റ് മുഖേനയാണ് കനിമൊഴിയുടെ പഠന ചെലവുകൾ എല്ലാം ഏറ്റെടുത്തോളം എന്നറിയിച്ചു രംഗത്ത് വന്നത്. കമല ഹാസൻറെ പത്ര കുറിപ്പിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ, “പെരുമ്പാളൂർ സ്വദേശി ആയ കനിമൊഴി മെഡിസിൻ പഠനം പൂർത്തിയാക്കുന്നതിനായി കാഷ്വൽ ലേബറർ ആയി ജോലി ചെയ്യാൻ പോകുന്നു എന്ന വാർത്ത എന്റെ ശ്രദ്ധയിൽ പെട്ട്. അണ്ണൻ ചന്ദ്രഹാസൻ ട്രസ്റ്റ് വഴി അവരുടെ പഠന ചെലവുകൾ ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. 2019 ഫെബ്രുവരിയിൽ അവരുടെ മെഡിസിൻ പഠനം കഴിഞ്ഞാൽ പിന്നീടുള്ള ഉന്നത പഠനം, സ്കിൽ ഡെവലപ്മെന്റ് എന്നിവക്കുള്ള ചെലവുകളൂം ട്രസ്റ്റ് ഏറ്റെടുക്കും”. ഇതോടൊപ്പം തന്നെ ഈ വാർത്ത പുറത്തു കൊണ്ട് വന്ന തലമുറൈ ടിവിക്കും കമല ഹാസൻ നന്ദി അറിയിച്ചു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.