ശങ്കർ തന്റെ പുതിയ ചിത്രത്തിലൂടെ കഴിഞ്ഞദിവസം ലോകസുന്ദരി പട്ടം നേടിയ മാനുഷി ചില്ലറെ നായികയാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉലകനായകന്‍ കമല്‍ ഹാസന്റെ നായികയായി അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ശങ്കറിന്റെ ഫിലിം കമ്പനി മാനുഷിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
രജനികാന്ത് നായകനായ എന്തിരൻ 2.0 യുടെ റിലീസിങ്ങിന് ശേഷം ഇന്ത്യന്‍ 2 വിന്റെ ചര്‍ച്ചകളിലേക്ക് ശങ്കര്‍ കടക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ 1996ലാണ് റിലീസായത്. കമലഹാസൻ അച്ഛനും മകനും ആയി എത്തിയ ഈ ത്രില്ലർ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും കമൽഹാസൻ സ്വന്തമാക്കിയിരുന്നു.
എ ആര്‍ റഹ്മാന്‍, സാബു സിറിള്‍, പീറ്റര്‍ ഹെയ്ന്‍, രവിവര്‍മന്‍ തുടങ്ങിയ പ്രമുഖര്‍ ഇന്ത്യന്‍ 2 പ്രൊജക്ടുമായി സഹകരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അതേസമയം ചലച്ചിത്ര ലോകം കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് എന്തിരന്റെ രണ്ടാം ഭാഗം. ത്രീഡിയിലാണ് എന്തിരന്‍ 2 ചിത്രീകരിക്കുന്നത്. അയണ്‍മാന്‍, അവഞ്ചേഴ്‌സ്, ജുറാസിക്ക് പാര്‍ക്ക് തുടങ്ങിയ ചിത്രങ്ങള്‍ക്ക് വിഷ്വല്‍ എഫക്ട് ഒരുക്കിയ ടീമാണ് ഈ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
എ ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. എമി ജാക്‌സനാണ് നായിക.ബാഹുബലിക്ക് ശേഷം ഏറ്റവും വലിയ ബജറ്റില്‍ പൂര്‍ത്തിയാകുന്ന ഇന്ത്യന്‍ സിനിമ എന്ന പ്രത്യേകതയുള്ള ചിത്രമാണ് എന്തിരൻ 2.0. 350 കോടി മുതല്‍ മുടക്കിലാണ് എന്തിരന്‍ 2 പൂർത്തിയാക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.