ഉലക നായകൻ കമൽ ഹാസൻ നായകനായെത്തിയ വിക്രമെന്ന ചിത്രം ഇപ്പോൾ മെഗാ ബ്ലോക്ക്ബസ്റ്ററായി മുന്നോട്ടു പോവുകയാണ്. ഇന്നലെ റിലീസ് ചെയ്ത ഈ ചിത്രത്തിന് പ്രേക്ഷകരും നിരൂപകരും ഒരേപോലെ പ്രശംസ ചൊരിയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ഈ ചിത്രത്തിൽ കമൽ ഹാസൻ കൂടാതെ, മലയാളി താരം ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ, അർജുൻ ദാസ്, ഹാരിഷ് ഉത്തമൻ എന്നിവരും, അതിഥി വേഷത്തിൽ നടിപ്പിൻ നായകൻ സൂര്യയും അഭിനയിച്ചിരിക്കുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ മഹാവിജയത്തിനു ശേഷം താൻ ചെയ്യാൻ പോകുന്ന ചിത്രമേതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കമൽ ഹാസൻ. മലയാളി സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിലാവും ഇനിയഭിനയിക്കുകയെന്നും, ആ ചിത്രം ജൂലൈ മാസത്തിലാരംഭിക്കുമെന്നും അദ്ദേഹം പിങ്ക് വില്ലക്കു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
തനിക്കു മഹേഷ് നാരായണനുമായി ഒരു കമ്മിറ്റ്മെന്റുണ്ടെന്നു പറഞ്ഞ കമൽ ഹാസൻ, ഛായാഗ്രാഹകനെന്ന നിലയിലും എഡിറ്റര് എന്ന നിലയിലും തന്റെയൊപ്പമാണ് മഹേഷ് നാരായണൻ കരിയര് തുടങ്ങിയതെന്നുമോർക്കുന്നു. തങ്ങൾക്കു തമ്മില് നന്നായി അറിയാമെന്നും, തനിക്കു വേണ്ടിയുള്ള സ്ക്രിപ്റ്റ് പൂര്ത്തിയാക്കി കഴിഞ്ഞെന്നും അദ്ദേഹം വെളിയപെടുത്തി. ജൂലൈ അവസാനത്തോടെയോ ആഗസ്റ്റ് ആദ്യമോ ചിത്രം ആരംഭിക്കുമെന്നാണ് സൂചന. കമല് ഹാസനും ശിവാജി ഗണേശനും പ്രധാന കഥാപാത്രങ്ങളായ തേവര് മകന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനായിരിക്കുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന വാർത്തകൾ പറഞ്ഞത്. മഹേഷ് നാരായണൻ ചിത്രം കൂടാതെ, ഒരു കോമഡി ചിത്രം ചെയ്യാനും തനിക്കു ആഗ്രഹമുണ്ടെന്നും വൈകാതെ അത് ചെയ്യണമെന്നും അദ്ദേഹം പറയുന്നു.
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.