ഉലകനായകൻ കമൽ ഹാസനെ നായകനാക്കി തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ഷങ്കർ ചെയ്യുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ലൈക്ക പ്രൊഡക്ഷന്‍സിനൊപ്പം റെഡ് ജയ്ൻറ്റ് മൂവീസ് കൂടി ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 2 വർഷം മുൻപ് ഇതിന്റെ ഷൂട്ടിങ് ആരംഭിച്ചെങ്കിലും, കോവിഡ് പ്രതിസന്ധി മൂലമുണ്ടായ ചില പ്രശ്നങ്ങളും, ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ ക്രയിന്‍ താഴെ വീണ് അണിയറ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും അതോടൊപ്പം ആ സമയത്ത് തന്നെ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് നേരിട്ട സാമ്പത്തിക പ്രതിസന്ധിയുമൊക്കെയായി ഷൂട്ടിങ് നിന്ന് പോയിരിന്നു. ഏതായാലും ഈ വർഷം ചിത്രം വീണ്ടും ആരംഭിച്ചു. അടുത്ത മാർച്ച് വരെ ഇതിന്റെ ഷൂട്ടിംഗ് തുടരുമെന്നാണ് സൂചന. വമ്പൻ താരനിരയാണ് കമൽ ഹാസനൊപ്പം ഈ ചിത്രത്തിൽ അണിനിരക്കുക.
ഇപ്പോഴിതാ ഈ ചിത്രത്തിൽ കമൽ ഹാസൻ ഇരട്ട വേഷത്തിലാണ് എത്തുക എന്ന വിവരം പുറത്ത് വിട്ടിരിക്കുകയാണ് രചയിതാവായ ജയമോഹൻ. സേനാപതി എന്ന കഥാപാത്രവും സേനാപതിയുടെ അച്ഛൻ കഥാപാത്രവും ആയാണ് ഇതിൽ കമൽ ഹാസൻ എത്തുന്നത്. ഇതിന്റെ ആദ്യ ഭാഗത്തിൽ സേനാപതിയും സേനാപതിയുടെ മകനും ആയാണ് കമൽ ഹാസൻ വേഷമിട്ടത്. ഇപ്പോൾ സേനാപതി ആവാൻ തന്റെ ശരീരഭാരം കുറയ്ക്കുകയാണ് ഉലകനായകൻ. കാജൽ അഗർവാൾ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ഥ്, കാർത്തിക്, ഗുരു സോമസുന്ദരം, ബോബി- സിംഹ, മനോബാല, ഗുൽഷൻ ഗ്രോവർ, അഖിലേന്ദ്ര മിശ്ര, കല്യാണി എന്നിവരും വേഷമിടുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് രവി വർമ്മൻ ആണ്. 1996 ഇൽ കമൽ ഹാസൻ- ഷങ്കർ ടീമിൽ നിന്ന് വന്ന ഇന്ത്യൻ എന്ന ട്രെൻഡ് സെറ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.