[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം തന്നെ …തരംഗമായി ഇന്ത്യൻ 2 പോസ്റ്ററുകൾ

എന്തിരൻ 2 നേടിയ വമ്പൻ വിജയത്തിന് ശേഷം ശങ്കർ ഒരുക്കുന്ന ചിത്രമാണ് ഇന്ത്യൻ 2 . ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണിത് .ഇപ്പോൾ ചിത്രികരണം നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ 2 പ്രതീക്ഷകൾ ഏറെയാണ് .ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ മേക്കറായ ശങ്കറും ഉലകനായകൻ കമലഹാസനും ഒന്നിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം ,ഇന്ത്യന് രണ്ടാ ഭാഗം,.പീറ്റർ ഹെയ്‌ൻ , ജാക്ക് ഗിൽ, ഗ്രിഫിത് എന്നിവർ ചേർന്ന് ഒരുന്നക്കുന്ന സംഘട്ടനം ,.പേട്ട യുടെ വമ്പൻ വിജത്തിന് ശേഷം അനിരുദ്ധ ഒരുക്കുന്ന സംഗീതം , ഈ കാരണങ്ങളൊക്കെ പ്രതീക്ഷ വാനോളമുയർത്തുന്നു പൊങ്കൽ ദിവസം റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയെടുത്തത്.തുടർന്നു ഇറങ്ങിയ പോസ്റ്ററുകളും ഇതിനോടകം സോക്കൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു .

ശങ്കർ ചിത്രങ്ങളിൽ സ്ഥിരം സംഗീതം ഒരുക്കുന്നത് എ ആർ റഹ്മാൻ ആയിരുന്നെങ്കിൽ ഇന്ത്യൻ 2 വിന് സംഗീതം നൽകുന്നത് അനിരുദ്ധ് ആയിരിക്കും.ഛായാഗ്രഹണം രവിവർമ്മൻ നിർവ്വഹിക്കുമ്പോൾ ചിത്രത്തിന്റെ എഡിറ്റിംഗ് ശ്രീകർ പ്രസാദാണ് നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് കമലഹാസന്റെ രൂപത്തിൽ വരുത്തിയ വലിയ മേക്കോവർ ചിത്രത്തിന്റെ പ്രത്യേകത തന്നെയായിരുന്നു അത് ഇന്ത്യൻ 2 വിൽ എത്തുമ്പോൾ വളരെ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത് ചിത്രത്തിന്റെ മേക്കപ്പ് ഡിപ്പാർർട്ട്മെന്റ് കൈകാര്യം ചെയ്യുന്നത് ലെഗസി എഫക്ടസ് ആണ്.

അനീതികൾക്കെതിരെ പോരാടുന്ന സ്വാതന്ത്രസമര നായകന്റെ കഥ പറഞ്ഞ ഇന്ത്യൻ തിയറ്ററിൽ ആവേശക്കരമായ ദൃശ്യ സൗന്ദര്യമാണ് ഒരുക്കിയത്.2.O യുടെ വലിയ വിജയത്തിന് ശേഷം ഇന്ത്യൻ 2 വിൽ ശങ്കർ എത്തുമ്പോൾ ബ്രഹ്മാണ്ഡ മേക്കിംഗ് അല്ലാതെ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. 1996 ൽ കമലഹാസനും ശങ്കറും ഇന്ത്യനിൽ ഒന്നിച്ചതിന് ശേഷം ഇന്ത്യൻ 2 വിലാണ്  വീണ്ടും ഇരുവരും ഒന്നിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ മറ്റ് റിപ്പോർട്ടുകളൊന്നും അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

webdesk

Recent Posts

ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; സംഗീതം എ ആര്‍ റഹ്മാന്‍

പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…

6 days ago

ദുൽഖർ സൽമാന്റെ “കാന്ത” നവംബർ 14 ന്

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…

6 days ago

പാബ്ലോ എസ്കോബാർ; മമ്മൂട്ടി ചിത്രവുമായി “മാർക്കോ” ടീം

കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…

6 days ago

മോഹൻലാൽ- തരുൺ മൂർത്തി ടീം “തുടരും”; പുതിയ ചിത്രം പ്രഖ്യാപിച്ച് രജപുത്ര

മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…

6 days ago

സെൻസറിങ് പൂർത്തിയാക്കി മമ്മൂട്ടി ചിത്രം “കളങ്കാവൽ”

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…

1 week ago

രഞ്ജിത്ത് ചിത്രത്തിൽ നായകനാവാൻ വീണ്ടും മമ്മൂട്ടി

ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പുതിയ ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​ൻ എന്ന് വാർത്തകൾ. മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…

1 week ago

This website uses cookies.