വിഷയം. ഇതിന്റെ ട്രൈലെർ ഇറങ്ങിയപ്പോൾ മുതൽ വിക്രം ഫാൻ തിയറികളാണ് പുറത്തു വരുന്നത്. ലോകേഷ് കനകരാജിന്റെ മുൻ ചിത്രമായ കൈതിയുമായി ബന്ധപ്പെടുത്തുന്ന ചില വസ്തുതകൾ ട്രെയ്ലറിൽ കണ്ടതും, അതുപോലെ അതിഥി വേഷത്തിൽ സൂര്യ എത്തുന്നതുമെല്ലാം ഒരുപാട് സംശയങ്ങൾക്കും ഫാൻ തിയറികൾക്കും ജന്മം നൽകി. ഒരു കൈതി മൾട്ടിവേർസ് ആണോ ലോകേഷ് ഒരുക്കുന്നതെന്നും, വിക്രം എന്നത് കൈതിയുടെ ആദ്യ ഭാഗമാണോയെന്നും ആരാധകർ ചോദിക്കുന്നു. ഇപ്പോഴിതാ, ക്യാൻസ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ ഫിലിം കംപാനിയനോട് കമൽ ഹസൻ നടത്തിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.
സൂര്യ വിക്രത്തിൽ ചെയ്തത് വളരെ നിർണ്ണായകമായ ഒരതിഥി വേഷമാണെന്നും കഥയെ മൂന്നാം ഭാഗത്തേക്കു കൊണ്ട് പോകുന്നത് അതാണെന്നും കമൽ ഹാസൻ പറഞ്ഞതോടെ വിക്രം 3 സ്ഥിതീകരിക്കപ്പെടുകയായിരുന്നു. അപ്പോഴും ചർച്ചയാവുന്നതു ഈ മൂന്നാം ഭാഗം എങ്ങനെയെന്നാണ്. ചിലർ പറയുന്നത് കമൽ ഹാസന്റെ തന്നെ എൺപതുകളിൽ റിലീസ് ചെയ്ത വിക്രം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പുതിയ വിക്രമെന്നും, ഇനി വരാനുള്ളതാണ് മൂന്നാം ഭാഗമെന്നുമാണ്. മറ്റു ചിലർ പറയുന്നത് ഈ വരുന്ന വിക്രം കൈതിയുടെ പ്രീക്വൽ ആയിരിക്കുമെന്നും, അത്കൊണ്ട് തന്നെ കൈതി 2 ആയിരിക്കും വിക്രം സീരിസിന്റെ മൂന്നാം ഭാഗമെന്നുമാണ്. ഏതായാലും ജൂൺ മൂന്നിന് ആഗോള റിലീസായി വിക്രമെത്തുന്നതോടെ ആരാധകരുടെ സംശയങ്ങൾക്കുള്ള മറുപടി ലഭിക്കുമെന്നുറപ്പ്. ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവരും വിക്രത്തിന്റെ താരനിരയിലുണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.