ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയ രംഗത്തിലേക്ക് ചുവട് വെച്ച താരമാണ് കല്യാണി പ്രിയദർശൻ. പിന്നീട് തമിഴിൽ ശിവകാർത്തികേയന്റെയൊപ്പം ഹീറോ എന്ന ചിത്രത്തിലും നായികയായി പ്രത്യക്ഷപ്പെട്ടു. മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകനായ പ്രിയദർശന്റെ മകൾ കൂടിയായ കല്യാണിയുടെ ആദ്യ മലയാള ചിത്രത്തിനായി കുറെയേറെ വർഷങ്ങൾ മലയാളികൾക്ക് കാത്തിരിക്കേണ്ടി വന്നു. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഭാഗമായിരിക്കുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്തിരിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും പ്രധാന വേഷം കല്യാണി കൈകാര്യം ചെയ്യുന്നുണ്ട്. തന്റെ ഏറ്റവും വലിയ ഫാൻ അമ്മയാണെന്നും ഏറ്റവും വലിയ വിമർശകൻ അച്ഛൻ ആണെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നടി കൂടിയായിരുന്നു ലിസി പ്രിയദർശൻ. സിനിമ ജീവിതം ഉപേക്ഷിച്ച ലിസി അടുത്തിടെ ഒരു പരസ്യത്തിൽ അഭിനയിക്കുകയുണ്ടായി. സ്വന്തം മകളോടൊപ്പമുള്ള പരസ്യം ആയതുകൊണ്ട് മാത്രമാണ് അമ്മ പരസ്യത്തിൽ അഭിനയിക്കാൻ തയ്യാറായതെന്ന് കല്യാണി വ്യക്തമാക്കി. പരസ്യത്തിൽ വധുവിന്റെ വേഷത്തിലെത്തുന്ന മകളെ കാണുമ്പോൾ കരയുന്ന ക്ളോസപ് ഷോട്ട് ആയിരുന്നു ആദ്യം ചിത്രീകരിച്ചതെന്നും ഗ്ലിസറിൻ ഉപയോഗിച്ച് അമ്മയുടെ കരച്ചിൽ ഷൂട്ട് ചെയ്തതിന് ശേഷമായിരുന്നു വധു ഒരുങ്ങി വന്നിരുന്നത്. മകളെ വധുവായി കണ്ടപ്പോൾ അമ്മ ശരിക്കും കരയുകയും നീ ഇങ്ങനെ വന്നിരുന്നെങ്കിൽ ഗ്ലിസറിൻ ഇല്ലാതെ തന്നെ അമ്മ കരയുമായിരുന്നു എന്ന് പറഞ്ഞപ്പോൾ ഒരു നിമിഷം താനും കരഞ്ഞു പോയി എന്ന് കല്യാണി വ്യക്തമാക്കി. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയയായ യുവനടിയായി ഇതിനോടകം കല്യാണി മാറികഴിഞ്ഞു. പ്രണവ് മോഹൻലാൽ നായകനാവുന്ന ഹൃദയം എന്ന ചിത്രത്തിൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കല്യാണി പ്രിയദർശൻ.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.