ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ ഇപ്പോൾ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. ദുൽഖർ സൽമാൻ നിർമ്മിച്ച് അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിൽ എത്തിയത്. ഈ ചിത്രത്തിലെ മികച്ച പ്രകടനം കല്യാണിക്കു ഒട്ടേറെ അഭിനന്ദനങ്ങൾ നേടിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. താരപുത്രി ആയതു കൊണ്ട് തന്നെ മറ്റു താരങ്ങളുടെ മക്കളുമായും വലിയ സൗഹൃദം പുലർത്തുന്ന കല്യാണി ഇപ്പോൾ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ, മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ എന്നിവരെ കുറിച്ച് മനസ്സ് തുറക്കുകയാണ്. പ്രണയവുമായി ചെറുപ്പം മുതലേ ഉള്ള സൗഹൃദമാണ് തനിക്കെന്നും എന്നാൽ ദുൽഖറിനെ താൻ ആദ്യമായി കാണുന്നത് തന്നെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ വെച്ചാണെന്നും കല്യാണി പറയുന്നു. താനും പ്രണവും കീർത്തി സുരേഷുമൊക്കെ ചെറുപ്പം മുതലേ നല്ല സുഹൃത്തുക്കൾ ആയിരുന്നു എന്നും വിനീത് ശ്രീനിവാസനെയും പണ്ട് മുതലേ അറിയാം എന്നും കല്യാണി പറയുന്നു. റെഡ് എഫ് എം നടത്തിയ അഭിമുഖത്തിൽ ആണ് കല്യാണി മനസ്സ് തുറക്കുന്നത്.
തന്റെ ഫസ്റ്റ് ക്രഷ് ബ്രാഡ് പിറ്റ് ആണെന്നും ലാസ്റ്റ് ക്രഷ് ദുൽഖർ ആണെന്നും കല്യാണി വെളിപ്പെടുത്തുന്നു. പ്രണവ് വളരെ വ്യത്യസ്തനായ ഒരാളാണെന്നും അതുകൊണ്ട് തന്നെ തനിക്കു ഡേറ്റ് ചെയ്യാൻ ഇഷ്ടം ദുൽഖറിനെ പോലെ ഒരാളെ ആണെന്നും കല്യാണി പറയുന്നു. എന്നാൽ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് പ്രണവ് ആണെന്നും കല്യാണി വെളിപ്പെടുത്തുന്നു. ദുൽഖർ- പ്രണവ് എന്നിവരിൽ ഏറ്റവും സ്റ്റൈലിഷ് ദുൽഖർ ആണെന്നും പ്രണവ് സ്റ്റൈലിനെ കുറിച്ചൊന്നും ഒരിക്കലും ചിന്തിക്കാത്ത ഒരാളാണെന്നും കല്യാണി വിശദീകരിക്കുന്നു. എപ്പോഴും വളരെ സിമ്പിൾ ആയി നടക്കുന്ന പ്രണവ് മൊബൈൽ ഫോൺ പോലും വളരെ അപൂർവമായേ ഉപയോഗിക്കു എന്നാണ് കല്യാണി പറയുന്നത്. എന്നാൽ ഇവർ രണ്ടു പേരുടെ ഒപ്പവും സമയം ചിലവിടാൻ തനിക്കു ഇഷ്ടമാണെന്നും കല്യാണി പറഞ്ഞു. ഇവരിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നത് പ്രണവ് ആണെന്നും പ്രണവിനൊപ്പം താൻ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് എന്നും കല്യാണി പറഞ്ഞു. ഇവരിൽ ആരാണ് ഹോട്ട് എന്ന ചോദ്യത്തിന് കല്യാണി പറയുന്നത് ഇവർ രണ്ടു പേരെയും സ്‌ക്രീനിൽ കാണുമ്പോൾ ക്യൂട്ട് എന്നാണ് തോന്നുന്നത് എന്നാണ്. വളരെ ആകർഷണം തോന്നിപ്പിക്കാനുള്ള കഴിവുള്ളതു ഫഹദ് ഫാസിലിന് ആണെന്നും കല്യാണി വെളിപ്പെടുത്തുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.