പ്രശസ്ത തെന്നിന്ത്യൻ നടിയും മാസ്റ്റർ ഡയറക്ടർ പ്രിയദർശന്റെ മകളുമായ കല്യാണി പ്രിയദർശൻ ആദ്യമായി മലയാളത്തിൽ നായികാ വേഷം ചെയ്യുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം ഈ വരുന്ന വെള്ളിയാഴ്ച മുതൽ തീയേറ്ററുകളിലെത്തും. അദ്ദേഹം തന്നെ രചനയും നിർവഹിച്ച ഈ ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ എന്തായാലും ഇത് ചെയ്യണം എന്ന് തീരുമാനിച്ചു എന്നാണ് കല്യാണി പ്രിയദർശൻ പറയുന്നത്. കാരണം, കഥ കേട്ടുകൊണ്ടിരുന്നപ്പോൾ തന്നെ തന്റെ കണ്ണു നിറഞ്ഞെന്നും അത്ര മനോഹരവും ഹൃദയ സ്പർശിയുമായ ഒരു കഥയാണ് അനൂപ് പറഞ്ഞതെന്നും കല്യാണി വെളിപ്പെടുത്തി. നേരത്തെ നസ്രിയക്കു വേണ്ടി രൂപപ്പെടുത്തിയ കഥാപാത്രം പിന്നീട് കല്യാണിയിലേക്കു എത്തുകയായിരുന്നു.
ശോഭന, സുരേഷ് ഗോപി, ദുൽഖർ സൽമാൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാൻ തന്നെയാണ്. ദുല്ഖറിന്റെ പുതിയ പ്രൊഡക്ഷൻ ബാനറായ വേ ഫെറെർ ഫിലിംസും എം സ്റ്റാർ എന്റർടൈന്മെന്റ്സും ചേർന്നു നിർമ്മിച്ച ഈ ചിത്രം പ്ളേ ഹൗസ് ആണ് കേരളത്തിൽ റീലീസ് ചെയ്യാൻ പോകുന്നത്. ഉർവശി, കെ പി എ സി ലളിത, സിജു വിൽസൻ, മേജർ രവി, ജോണി ആന്റണി തുടങ്ങി ഒരു വലിയ താര നിര ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്. മുകേഷ് മുരളീധരൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് അൽഫോൻസ് ജോസഫാണ്. ഇതിലെ ഗാനങ്ങൾ, ഇതിന്റെ ടീസർ, ട്രൈലെർ എന്നിവ വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.