മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. അച്ഛനെ പോലെ തന്നെ മകളും ഫിലിം ഇൻഡസ്ട്രിയിൽ തന്റേതായ സ്ഥാനം കണ്ടെത്തികൊണ്ടിരിക്കുകയാണ്. 2013ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ കൃഷ് 3ൽ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ച കല്യാണി പ്രിയദർശൻ 3 വർഷങ്ങൾക്ക് ശേഷം ഇരുമുഖനിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായും സാന്നിധ്യം അറിയിച്ചു. സിനിമയിലെ പല മേഖലയെയും കുറിച്ചു കൂടുതൽ പഠിച്ച ശേഷം കല്യാണി 2017ൽ തെലുഗ് ചിത്രമായ ഹെലോയിൽ നായികയായി അരങ്ങേറുകയായിരുന്നു. തെലുഗിൽ 3 ചിത്രങ്ങൾ ചെയ്തതിന് ശേഷം തമിഴിൽ ശിവ കാർത്തികേയന്റെ നായികയായി ഹീറോ എന്ന ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടുകയായിരുന്നു. അന്യ ഭാഷകളിൽ ശ്രദ്ധ നേടിയ താരം എന്നാണ് ഒരു മലയാള ചിത്രം ചെയ്യുക എന്നായിരുന്നു കേരളത്തിലെ സിനിമ പ്രേമികൾ ഉറ്റു നോക്കിയിരുന്നത്.
കാത്തിരിപ്പിന് വിരാമമെന്നപ്പോലെ അനൂപ് സത്യൻ ചിത്രമായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള ഇൻഡസ്ട്രിയിലേക്ക് കല്യാണി ചുവട് വച്ചിരിക്കുകയാണ്. ദുൽഖർ സൽമാന്റെ വെയ്ഫറർ ഫിലിംസിന്റെ ബാനറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മികച്ച പ്രകടനം തന്നെയാണ് കല്യാണി കാഴ്ചവെച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരിയായ നിഖിത എന്ന കഥാപാത്രത്തെയാണ് കല്യാണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നിഖിതയ്ക്ക് ഒരു വരനെ കണ്ടെത്താനുള്ള ഒരു പരിശ്രമത്തെ കുറിച്ചാണ് ചിത്രം ചർച്ചചെയ്യുന്നത്. ചിത്രത്തിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന കല്യാണി പ്രിയദർശൻ ആദ്യ മലയാള സിനിമയിൽ തന്നെ ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും അച്ഛന്റെ കഴിവ് മകൾക്കും ധാരാളം ലഭിച്ചിട്ടുണ്ട് എന്ന അഭിപ്രായമാണ് ഒരേ സ്വരത്തിൽ പറയുന്നത്. പ്രിയദർശൻ സംവിധാനം ചെയ്തിരിക്കുന്ന മലയാളത്തിലെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം കല്യാണി കൈകാര്യം ചെയ്യുന്നുണ്ട്. മലയാള സിനിമയ്ക്ക് ഒരു മുതൽകൂട്ടാവും കല്യാണി എന്ന കാര്യത്തിൽ തീർച്ച.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.