തമിഴ്-തെലുങ്ക്-ഹിന്ദി സിനിമകളുടെ പാത പിന്തുടർന്ന് മലയാളത്തിലെയും താരങ്ങളുടെയും സംവിധായകരുടെയും മക്കൾ സിനിമയിലേക്ക് വരുകയാണ്. ഫഹദ്, പൃഥ്വിരാജ്, ദുൽക്കർ തൊട്ട് പ്രണവ് മോഹൻലാൽ വരെ എത്തിയ ഈ ലിസ്റ്റിൽ പുതിയ ഒരു മെമ്പർ കൂടെ ചേരുന്നു. ഇത്തവണ നായകൻ അല്ല നായികയാണ് താര കുടുംബത്തിൽ നിന്നും എത്തുന്നത്. സംവിധായകൻ പ്രിയദർശന്‍റെയും പ്രശസ്ത നടി ലിസിയുടെയും മകൾ കല്യാണിയാണ് സിനിമ ലോകത്തേക്ക് എത്തുന്ന പുതിയ താരം. തെലുങ്ക് ചിത്രത്തിൽ നായികയായാണ് കല്യാണി പ്രിയദർശന്റെ അരങ്ങേറ്റം എന്നാണ് വാർത്തകൾ.
തെലുങ്ക് സൂപ്പർ താരം നാഗാർജുന അക്കിനേനിയുടെ മകൻ അഖിൽ അക്കിനെനിയുടെ നായികയായാണ് കല്യാണിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. സൂര്യയെ നായകനാക്കി 24 എന്ന തമിഴ് ചിത്രം ഒരുക്കിയ വിക്രം കുമാർ ആണ് ചിത്രത്തിന്റെ സംവിധായകൻ. വിക്രം കുമാർ ഒരുക്കിയ മനം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഖിൽ അക്കിനെനി വെള്ളിത്തിരയിൽ എത്തുന്നതും.
ജിത്തു ജോസഫ് ചിത്രം ആദിയിലൂടെ പ്രണവ് മോഹൻലാലിന്റെ നായികയായി കല്യാണി വെള്ളിത്തിരയിലേക്ക് എത്തും എന്നായിരുന്നു ആദ്യം വന്നിരുന്ന വാർത്തകൾ. എന്നാൽ അതെ കുറിച്ച് സംവിധായകനോ നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂരോ ഔദ്യോഗികമായി ഒരു റിപ്പോർട്ടും പുറത്തു വിട്ടിരുന്നില്ല.
ന്യൂയോർക്കിലെ പഠനം പൂർത്തിയാക്കി അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്യുകയായിരുന്നു കല്യാണി. വിക്രം-നയൻതാര ടീം ഒന്നിച്ച ഇരുമുഖനിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു കല്യാണി പ്രിയദർശൻ. അമ്മയെ പോലെ മകളും സൗത്ത് ഇന്ത്യൻ സിനിമ ലോകം അറിയപ്പെടുന്ന നടിയായി മാറുമോ എന്ന് കാത്തിരുന്നു കാണാം.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.