പൂമരം എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷമാണ് നായകനായി മലയാളത്തിൽ അരങ്ങേറിയത് എങ്കിലും ബാല താരം എന്ന നിലയിൽ മലയാള ചിത്രത്തിലൂടെ ദേശീയ പുരസ്‍കാരം വരെ നേടിയ നടനാണ് പ്രശസ്ത താരം ജയറാമിന്റെ മകനായ കാളിദാസ് ജയറാം. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി ഈ യുവ നടൻ മലയാളത്തിൽ സജീവവുമാണ്. ഇന്ന് റിലീസ് ചെയ്ത ജീത്തു ജോസെഫ് ചിത്രം മിസ്റ്റർ ആൻഡ് മിസ് റൗഡി, അടുത്തയാഴ്ച റിലീസ് ചെയ്യാൻ പോകുന്ന മിഥുൻ മാനുവൽ തോമസ് ചിത്രം അർജന്റീന ഫാൻസ് കാട്ടൂർ കടവ് എന്നിവയാണ് കാളിദാസിന്റെ പുതിയ ചിത്രങ്ങൾ. ഇത് കൂടാതെ ഹാപ്പി സർദാർ എന്നൊരു ചിത്രവും കാളിദാസ് ജയറാം കമ്മിറ്റ് ചെയ്തു കഴിഞ്ഞു. ഈ അടുത്തിടെ ഒരു അവാർഡ് ദാന ചടങ്ങിൽ കാളിദാസ് ജയറാം നടത്തിയ രസകരമായ ഒരു വെളിപ്പെടുത്തൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
ഒരു ഫേസ്ബുക് സിനിമ ഗ്രൂപ്പ് നടത്തിയ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോളായിരുന്നു സദസില്‍ ഇരുന്ന ഒരാള്‍ കാളിദാസിനോട് ഒരു ചോദ്യം ചോദിച്ചത്. ചെറുപ്പത്തില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ അന്ന് വേദിയിൽ വെച്ച് കാളിദാസ് പറഞ്ഞ കാര്യങ്ങൾ ശെരിക്കും തോന്നിയിട്ട് പറഞ്ഞതാണോ അതോ കാണാപാഠം പഠിച്ചു പറഞ്ഞതാണോ എന്നാണ് അയാൾ ചോദിച്ചത്. അന്ന് കണ്ണനൊപ്പം ബാലതാരമായി തിളങ്ങിയ അശ്വിന്‍ എന്ന കുട്ടിയാണ് കാളിദാസിനോട് വേദിയിൽ വെച്ച് ചോദ്യം ചോദിച്ചത്. അവാര്‍ഡ് തുക കൊണ്ട് എന്തു ചെയ്യുമെന്നായിരുന്നു അന്ന് അശ്വിൻ കാളിദാസിനോട് ചോദിച്ചത്. കുറച്ചു പണം എടുത്ത് ഭൂമിക്കുലുക്കത്തില്‍പെട്ടവര്‍ക്ക് സഹായ ധനമായി നല്‍കുമെന്ന് ആണ് അന്ന് കാളിദാസ് പറഞ്ഞത്. എന്നാൽ അന്ന് പറഞ്ഞതിൽ പകുതി തള്ളും ബാക്കി പകുതി കാണാപാഠം പഠിച്ചു പറഞ്ഞതുമാണ് എന്നാണ് കാളിദാസ് ഇപ്പോൾ വെളിപ്പെടുത്തിയത്. ഏതായാലും കാളിദാസ് അന്ന് അശ്വിന്റെ ചോദ്യത്തിന് ഉത്തരം പറയുന്ന വീഡിയോയും ഇപ്പോൾ വൈറൽ ആവുകയാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.