സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് കാളിദാസ് ജയറാമാണ്. ഞെട്ടിക്കുന്ന മേക്ക്ഓവറിൽ താരം മസിൽ കാണിച്ചു നിൽക്കുന്ന ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ കുറച്ചു മുൻപ് പങ്കുവെച്ചിരിക്കുകയാണ്. അടുത്ത ചിത്രത്തിന് വേണ്ടിയാണോ ഈ രൂപമാറ്റം എന്ന സംശയത്തിലാണ് ആരാധകർ. ഫോട്ടോയുടെ താഴെയുള്ള താരത്തിന്റെ അടിക്കുറിപ്പ് ഏറെ ശ്രദ്ധ നേടുകയാണ്. കൊറോണ വൈറസ് മൂലം കേരളത്തിലെ ഓരോ വ്യക്തികളും വീട്ടിൽ കഴിഞ്ഞു കൂടുകയാണ്. സോഷ്യൽ ഡിസ്‌സ്ഥൻസിങ്ങിലൂടെ കൊവിഡ് 19 നെ ചെറുത്ത് നിർത്തുകയാണ് ജനങ്ങൾ. കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം ഭീതിലായിരിക്കുന്ന ജനങ്ങൾക്ക് ഒരു ബോധവൽക്കരണം എന്ന രീതിയിൽ ചെറിയ ഒരു നിർദ്ദേശവും താരം പങ്കുവെച്ചിട്ടുണ്ട്.
വീട്ടിൽ പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ എല്ലാവരും ആരോഗ്യം സംരക്ഷിക്കുക എന്നാണ് കാളിദാസ് ആദ്യമായി നിർദ്ദേശിച്ചിരിക്കുന്നത്. വ്യായാമം ചെയ്യുന്നതിലൂടെയും റിലാക്സെഷൻ ടെക്നിക്കിലൂടെയും നിങ്ങൾക്ക് ശാന്തരായി ഇരിക്കാനും ആരോഗ്യവന്മാറായി നിലകൊള്ളുവാനും സാധിക്കുമെന്ന് താരം വ്യക്‌തമാക്കി. സോഷ്യൽ ഡിസ്‌സ്ഥൻസിങ് ഏവരും ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണെന്ന് താരം ഓർമ്മിപ്പിക്കുകയുണ്ടായി. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് കാളിദാസ് തന്റെ ശരീരം ഫിറ്റ് ആക്കി എടുത്തിരിക്കുന്നത്. അവസാനമായി പുറത്തിറങ്ങിയ ഹാപ്പി സർദാർ എന്ന ചിത്രത്തിലെ കളിദാസിൽ നിന്ന് വലിയ ഒരു രൂപമാറ്റമാണ് ഇപ്പോൾ കാണാൻ സാധിക്കുക. അച്ഛനെ പോലെ തന്നെയാണ് മകൻ എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. അല്ലു അർജ്ജുൻ ചിത്രമായ അങ് വൈകുണ്ഠപുറത്ത് എന്ന ചിത്രത്തിനായി വളരെയധികം ഭാരം കുറച്ചു സോഷ്യൽ മീഡിയയെ ഒന്നടങ്കം ജയറാം ഞെട്ടിച്ചിരുന്നു. മകനായ കാളിദാസ് ജയറാം ചരിത്രം ആവർത്തിക്കുകയാണ്. ജാക്ക് ആൻഡ് ജിൽ എന്ന ചിത്രമായ കാളിദാസ് ജയറാമിന്റെ അടുത്തതായി റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം.
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
This website uses cookies.