ഇന്ന് ലോക സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരമാണ് റോക്ക് എന്നറിയപ്പെടുന്ന ഡ്വെയ്ൻ ജോൺസൻ. വേൾഡ് റെസ്ലിങ് മത്സരങ്ങളിലൂടെ ടെലിവിഷനിലെ സൂപ്പർ താരമായി മാറിയ ഡ്വെയ്ൻ ജോൺസൻ റോക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. അതിനു ശേഷം ആക്ഷൻ താരമായി ഹോളിവൂഡിലെത്തിയ അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ലോക സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിൽ ഒരാളായ അദ്ദേഹത്തിന്റെ ഒരു സോഷ്യൽ മീഡിയ ലൈവ് വീഡിയോയിൽ മലയാളത്തിന്റെ യുവ താരം കാളിദാസ് ജയറാമിട്ട കമന്റ് ആണിപ്പോൾ ശ്രദ്ധ നേടുന്നത്. വലിയ താരങ്ങൾ സോഷ്യൽ മീഡിയയിൽ ലൈവ് വരുമ്പോൾ ആരാധകർ അതിനു താഴെ ഒട്ടേറെ കമെന്റുകളുമായി വരാറുണ്ട്. അവരിൽ പലരുടേയും ആവശ്യം തങ്ങളുടെ പേരൊന്നു പറയാമോ എന്നായിരിക്കും. പലപ്പോഴും താരങ്ങൾ അത് കാണുകയും ആ മെസേജ് ഇടുന്നവരുടെ പേര് പറഞ്ഞു പറയുകയും ചെയ്യും.
ഇപ്പോൾ ഇതേ അപേക്ഷയാണ് കാളിദാസ് ജയറാം ഡ്വെയ്ൻ ജോൺസന്റെ ലൈവ് വീഡിയോക്ക് താഴെ കമെന്റ് ആയി ഇട്ടതു. ഏതായാലും കാളിദാസ് ജയറാം ഇട്ട പ്ലീസ് എന്റെ പേരൊന്നു പറയൂ എന്ന കമന്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. നമ്മൾ ആരാധിക്കുന്ന, ഇഷ്ട്ടപെടുന്ന പല താരങ്ങളും നമ്മളെ പോലെ തന്നെ വേറെ പലരേയും ഒരുപാട് ആരാധിക്കുന്നവരാണ് എന്നതാണ് ഇത് കാണിച്ചു തരുന്നത്. പൂമരം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിച്ച കാളിദാസ ജയറാം ഇതിനോടകം ഒരുപിടി ചിത്രങ്ങളിൽ നായകനായി അഭിനയിച്ചു കഴിഞ്ഞു. സന്തോഷ് ശിവൻ ഒരുക്കിയ ജാക്ക് ആൻഡ് ജിൽ, ജയരാജ് ഒരുക്കിയ ബാക് പാക്കർസ് എന്നിവയാണ് കാളിദാസ് ജയറാം നായകനായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.