യുവ താരം കാളിദാസ് ജയറാം നായകനായി എത്തുന്ന പുതിയ ചിത്രമാണ് അർജന്റീന ഫാൻസ് കാട്ടൂർക്കടവ്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു. ആട് ഒരു ഭീകര ജീവിയാണ്, ആൻ മരിയ കലിപ്പിലാണ്, അലമാര , ആട് 2 എന്നീ ചിത്രങ്ങൾക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അർജന്റീന ഫാൻസ് കാട്ടൂർക്കടവ്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അർജന്റീന ഫുട്ബോൾ ടീമിന്റെ ആരാധകരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ രസകരമായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പൂമരം എന്ന എബ്രിഡ് ഷൈൻ ചിത്രത്തിലൂടെ ഈ വർഷം നായകനായി മലയാളത്തിൽ അരങ്ങേറിയ കാളിദാസ് ജയറാം അതിനു ശേഷം നായകനായി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്.
ജിത്തു ജോസെഫ് സംവിധാനം ചെയ്ത മിസ്റ്റർ ആൻഡ് മിസ് റൗഡി, അതുപോലെ സന്തോഷ് ശിവൻ ഒരുക്കുന്ന ജാക്ക് ആൻഡ് ജിൽ എന്നീ ചിത്രങ്ങളിൽ ആണ് കാളിദാസ് ജയറാം പൂമരത്തിനു ശേഷം അഭിനയിച്ചത്. ജീത്തു ജോസെഫ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ കാളിദാസ് ജയറാം കഴിഞ്ഞ മാസം അവസാനം സന്തോഷ് ശിവൻ ചിത്രത്തിൽ ജോയിൻ ചെയ്തിരുന്നു. മിഥുൻ മാനുവൽ തോമസും ജോൺ മന്ത്രിക്കലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു അർജെന്റിന ഫാൻസ് കാട്ടൂർ കടവ് നിർമ്മിക്കുന്നത് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ്. മായാനദി, വരത്തൻ എന്നീ ചിത്രങ്ങളിലൂടെ പോപ്പുലർ ആയ ഐശ്വര്യ ലക്ഷ്മി ആണ് ഈ ചിത്രത്തിൽ കാളിദാസ് ജയറാമിന്റെ നായിക ആയി എത്തുന്നത്. അൽഫോൻസ് പുത്രൻ ഒരുക്കുന്ന ചിത്രവും, കാർത്തിക് നരെയ്ൻ ഒരുക്കുന്ന തമിഴ് ചിത്രവും കാളിദാസ് ജയറാം കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്നാണ് സൂചന.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.