ബാലതാരമായി വന്ന് പ്രേക്ഷകമനസ്സ് കീഴടക്കിയ കാളിദാസ് ജയറാം മലയാള സിനിമയില് നായകനായി അരങ്ങേറുന്ന ചിത്രമാണ് ‘പൂമരം’. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് എബ്രിഡ് ഷൈന് സംവിധാനം ചെയ്ത പൂമരത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. കാളിദാസ് ജയറാം തന്നെയാണ് ചിത്രത്തിന്റെ റീലീസ് തീയതി ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. അനുഗ്രഹിച്ചാൽ മറ്റ് തടസ്സം ഒന്നും വന്നില്ലെങ്കിൽ ചിത്രം 2018 മാർച്ച് 9ന് റിലീസ് ചെയ്യുമെന്ന് കാളിദാസ് ഫേസ്ബുക്കിൽ കുറിച്ചു. 2018ന്ന് വെച്ചില്ലെങ്കിൽ “എല്ലാ വർഷവും മാർച്ച് 9 ഉണ്ടല്ലോ”ന്ന് പറയൂന്നറിയാം അതുകൊണ്ടാണ് വർഷം സൂചിപ്പിച്ചതെന്നും കാളിദാസ് പറയുകയുണ്ടായി.
നിവിന് പോളി നായകനായ ചിത്രം ആക്ഷന് ഹീറോ ബിജുവിന് ശേഷം ഏബ്രിഡ് ഷൈന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൂമരം’. ക്യാംപസ് പശ്ചാത്തലമാക്കി ഒരുക്കുന്ന ‘പൂമരം’ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് വൈകിയതിനെ തുടര്ന്ന് സോഷ്യല് മീഡിയയില് നിരവധി ട്രോളുകള് വന്നിരുന്നു. ഗാനമിറങ്ങിയതിന്റെ ഒന്നാം വാര്ഷികം ആഘോഷിച്ച് കൊണ്ട് കാളിദാസ് പങ്കുവച്ച ചിത്രത്തിനും നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ടിവന്നു. ഇതിനൊക്കെ കാളിദാസ് രസകരമായ മറുപടിയും നൽകുകയുണ്ടായി.
പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങൾ പുറത്തുവന്നിരുന്നു. ആശാന് ബാബുവും ദയാല് സിങ്ങും ഗാനരചന നിര്വഹിച്ച് ഫൈസല് റാസി സംഗീത സംവിധാനം ചെയ്ത് ആലപിച്ച ‘ഞാനും ഞാനുമെന്റാളും’ എന്ന ഗാനം ആരാധകർക്കിടയിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ‘കടവത്തൊരു തോണിയിരിപ്പൂ’ എന്ന രണ്ടാമത്തെ ഗാനത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.