മലയാളത്തിന്റെ സ്വന്തം യുവ നടനായ കാളിദാസ് ജയറാം ഇപ്പോൾ തമിഴിൽ മികച്ച പ്രകടനം നടത്തി കയ്യടി നേടുകയാണ്. ഈ വർഷം പുത്തൻ പുതു കാലൈ എന്ന ആന്തോളജി ചിത്രത്തിലെ പ്രകടനത്തിലൂടെ ആദ്യം കയ്യടി നേടിയ കാളിദാസ്, പിന്നീട് ഏവരെയും ഞെട്ടിച്ചത് പാവ കഥൈകൾ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ്. ഈ ആന്തോളജി ചിത്രത്തിൽ സുധ കൊങ്ങര ഒരുക്കിയ തങ്കം എന്ന ഭാഗത്തിലെ ട്രാൻസ്‌ജെൻഡർ ആയുള്ള പ്രകടനമാണ് കാളിദാസ് ജയറാമിന് ഏറെ പ്രശംസ നേടിക്കൊടുത്തത്. കാളിദാസ് ആദ്യമായി നായകനായി അഭിനയിച്ച ഒരു പക്കാ കഥൈ എന്ന ചിത്രവും ഈ അടുത്തിടെയാണ് റിലീസ് ചെയ്തത്. അതിനും മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏതായാലും വലിയ രീതിയിൽ പ്രേക്ഷക- നിരൂപക പ്രശംസ നേടുന്ന ഈ നടൻ ഈ അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ തമിഴിലെ തന്റെ ഏറ്റവും പ്രീയപ്പെട്ട നടൻ ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ്. ദളപതി വിജയ്, തല അജിത്, നടിപ്പിൻ നായകൻ സൂര്യ എന്നിവരുടെ പേരാണ് അവതാരകൻ കാളിദാസിനോട് ചോദിച്ചത്.
അതിൽ നടനെന്ന നിലയിൽ സൂര്യ ആണ് തന്റെ ഇഷ്ട താരം എന്നാണ് യാതൊരു സംശയവും കൂടാതെ കാളിദാസ് പറയുന്നത്. ഈ അടുത്തിടെ റിലീസ് ചെയ്ത സുധ കൊങ്ങര ചിത്രമായ സൂരറായ് പോട്രൂവിലെ ഗംഭീര പ്രകടനം സൂര്യ എന്ന നടന് വലിയ പ്രശംസ നേടിക്കൊടുത്തിരുന്നു. അച്ഛൻ ജയറാമിനെ പോലെ മികച്ച രീതിയിൽ മിമിക്രിയും അവതരിപ്പിക്കുന്ന കാളിദാസ്, സൂര്യ, വിജയ്, അജിത് തുടങ്ങിയവരുടെ ശബ്ദം അനുകരിച്ചും കയ്യടി നേടിയെടുത്തിട്ടുണ്ട്. ഇനി കാളിദാസ് അഭിനയിച്ചു റിലീസ് ചെയ്യാനുള്ളത് മലയാളം ചിത്രങ്ങളായ ജാക്ക് ആൻഡ് ജിൽ, ബാക്ക്പാക്കേഴ്സ് എന്നിവയാണ്. സന്തോഷ് ശിവൻ, ജയരാജ് എന്നിവരാണ് ഈ ചിത്രങ്ങൾ യഥാക്രമം ഒരുക്കിയിരിക്കുന്നത്.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.