നടിയെ ആക്രമിച്ച കേസില് ദിലീപ് അറസ്റ്റിലായതോടെ ഒട്ടേറെ സിനിമ പ്രവര്ത്തകര് ദിലീപിനെതിരെ രംഗത്ത് വന്നിരുന്നു. പലരും നവമാധ്യമങ്ങളിലൂടെ ദിലീപിനെതിരെയുള്ള പല വാര്ത്തകളും പ്രചരിപ്പിച്ചു. അതില് ഒന്നായിരുന്നു കുഞ്ഞികൂനന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില് നിന്നും നടന് കലാഭവന് ഷാജോണിനെ ദിലീപ് ഇറക്കി വിട്ടു എന്നത്.
കുഞ്ഞിക്കൂനനില് വില്ലന് വേഷം ചെയ്യാന് ആദ്യം തീരുമാനിച്ചിരുന്നത് കലാഭവന് ഷാജോണിനെ ആയിരുന്നു. വില്ലന് വേണ്ടി മെയ്ക്കപ്പ് വരെ ഇട്ടു ഇരുന്ന ഷാജോണിനെ കണ്ടപ്പോള് ദിലീപ് സംവിധായകനോട് കയര്ത്തു. ഷാജോണ് വില്ലന് ആയാല് തന്റെ ഇമേജിനെ ബാധിക്കും എന്ന് പറഞ്ഞു ഷാജോണിനെ ലൊക്കേഷനില് നിന്നും ഇറക്കി വിട്ടു. ലൊക്കേഷനില് നിന്നും കരഞ്ഞു കൊണ്ട് ഷാജോണ് ഇറങ്ങി പോയി. എന്നൊക്കെയാണ് സോഷ്യല് മീഡിയയില് പ്രചരിച്ച വാര്ത്തകള്.
എന്നാല് ഇപ്പോള് കലാഭവന് ഷാജോണ് തന്നെ ഈ വാര്ത്തകള്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. ദിലീപേട്ടന് റെക്കമെന്റ് ചെയ്തിട്ടാണ് ഞാന് കുഞ്ഞിക്കൂനന്റെ സെറ്റില് എത്തിയത് തന്നെ. വീണു പോയ ഒരാളെ ചവിട്ടാന് എന്നെ ആയുധമാക്കരുത്. ഷാജോണ് പറയുന്നു.
കുഞ്ഞിക്കൂനനില് നിന്നും എന്നെ പുറത്താക്കിയത് ദിലീപേട്ടന് ആണെന്നൊരു വാര്ത്ത പ്രചരിക്കുന്നു. ഞാന് അഭിനയിക്കാന് പോകുകയും മെയ്ക്കപ്പ് ടെസ്ട് നടത്തുകയും ചെയ്തിരുന്നെങ്കിലും നിർഭാഗ്യവശാൽ എനിക്ക് ആ വേഷം ലഭിച്ചില്ല. അതിനു കാരണം ഒരിക്കലും ദിലീപേട്ടൻ ആയിരുന്നില്ല . അദ്ദേഹം സംവിധായകന് ശശിശങ്കർ സാറിനോട് റെക്കമെന്റ് ചെയ്തിട്ടാണ് ഞാൻ ആ സെറ്റിൽ എത്തിയത് തന്നെ. അതുകൊണ്ടു അസത്യങ്ങൾ വാർത്തകൾ ആക്കരുത്. ഷാജോണ് വ്യക്തമാക്കി.
റിങ്ങ് മാസ്റ്റര്, ശൃംഗാരവേലന്, സൌണ്ട് തോമ, മൈ ബോസ്സ് തുടങ്ങിയ ദിലീപ് ചിത്രങ്ങളില് പ്രധാന വേഷങ്ങളില് തന്നെ കലാഭവന് ഷാജോണ് പിന്നീട് എത്തിയിരുന്നു. ദിലീപിന്റെ റിലീസിങ്ങിന് ഒരുങ്ങുന്ന രാമലീല എന്ന ചിത്രത്തിന്റെയും ഭാഗമാണ് കലാഭവന് ഷാജോണ്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.