മിമിക്രിയിൽ നിന്നും മിനി സ്‌ക്രീനിൽ നിന്നും സിനിമയിൽ എത്തി പ്രശസ്ത നടൻമാർ ആയതിനു ശേഷം സംവിധാന രംഗത്തും തങ്ങളുടെ കഴിവ് പ്രകടപ്പിച്ച രണ്ടു പേരാണ് നാദിർഷായും രമേശ് പിഷാരടിയും. നടൻ ഹരിശ്രീ അശോകനും തന്റെ ആദ്യ സംവിധാന സംരഭം തുടങ്ങി കഴിഞ്ഞു. ഇപ്പോഴിതാ ആ വഴിയേ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന മലയാളത്തിലെ പുതിയ നടൻ ആണ് കലാഭവൻ ഷാജോൺ. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി കലാഭവൻ ഷാജോൺ ഒരു ചിത്രം സംവിധാനം ചെയ്യാൻ പോവുകയാണ് എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. ഇപ്പോഴിതാ, തന്റെ ജന്മദിനത്തിന്റെ അന്ന് ഷാജോണുമൊത്തു താൻ ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടിരിക്കുകയാണ് പൃഥ്വിരാജ്.
ബ്രദേഴ്‌സ് ഡേ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും ഷാജോൺ തന്നെയാണ്. ഈ ചിത്രത്തിന്റെ തിരക്കഥയുമായി ഷാജോൺ തന്റെ അടുത്ത് വന്നത് താൻ ഈ ചിത്രത്തിൽ അഭിനയിക്കണം എന്ന് ആവശ്യപ്പെടാൻ മാത്രമല്ല ഈ തിരക്കഥ സംവിധാനം ചെയ്യാൻ പറ്റിയ ഒരാളെ കൂടി നിർദേശിക്കണം എന്ന് പറഞ്ഞു കൊണ്ടാണെന്നു പൃഥ്വിരാജ് ഓർത്തെടുക്കുന്നു. എന്നാൽ ഷാജോൺ ഈ തിരക്കഥ തന്റെ മുന്നിൽ അവതരിപ്പിച്ച രീതി കണ്ടപ്പോൾ തന്നെ ഈ ചിത്രം സംവിധാനം ചെയ്യാൻ ഷാജോണിനെക്കാളും മികച്ച വേറെ ഒരാളില്ല എന്ന് തനിക്കു ബോധ്യപ്പെട്ടെന്നു പറയുന്നു പൃഥ്വിരാജ്. ഇപ്പോൾ മോഹൻലാലിനെ നായകനാക്കി ലൂസിഫർ സംവിധാനം ചെയ്യുകയാണ് പൃഥ്വിരാജ്. ഈ ചിത്രത്തിൽ ഷാജോൺ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. പൃഥ്വിരാജ്- ഷാജോൺ ചിത്രം അടുത്ത വർഷം പകുതിയോടെ തുടങ്ങാൻ ആണ് പ്ലാൻ എന്നാണ് അറിയുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടും എന്നാണ് പ്രതീക്ഷ.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.