പ്രശസ്ത സംവിധായകൻ അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക്. രാജാധി രാജ, മാസ്റ്റർപീസ് എന്നീ മമ്മൂട്ടി ചിത്രങ്ങൾ മുൻപ് ഒരുക്കിയ അജയ് വാസുദേവിന്റെ ഈ മൂന്നാമത്തെ ചിത്രത്തിലും മമ്മൂട്ടി തന്നെയാണ് നായകനായി എത്തുന്നത്. ഒരു മാസ്സ് എന്റർടെയ്ൻമെന്റ് മൂവി ആയി ഒരുക്കുന്ന ഈ ചിത്രം നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത് കലാഭവൻ ഷാജോൺ ആണ് ഈ ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിക്കുന്നത് എന്നാണ്. അടുത്തിടെ നടന്ന ഒരു മീഡിയ ഇന്റർവ്യൂവിൽ ആണ് കലാഭവൻ ഷാജോണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ആ വില്ലൻ കഥാപാത്രം ചെയ്യാൻ ആയി തന്നെ സെലക്ട് ചെയ്തതും മെഗാ സ്റ്റാർ മമ്മൂട്ടിയാണെന്നു ഷാജോണ്‍ വെളിപ്പെടുത്തുന്നു. ഇതിനു മുൻപ് അജയ് വാസുദേവ് ചെയ്ത മാസ്റ്റർപീസിലും ഷാജോൺ വില്ലൻ വേഷം ആണ് ചെയ്തത്. വളരെ ശ്കതമായ ഒരു കഥാപാത്രം ആണ് ഷൈലോക്കിലേതു എന്നും ഒരു കട്ട നെഗറ്റീവ് റോളാണ് തനിക്കുള്ളതെന്നും ഷാജോൺ പറഞ്ഞു.
ആ കഥാപാത്രത്തിനായി തങ്ങൾ നാലഞ്ച് പേരുടെ പേര് പറഞ്ഞിട്ടും മമ്മൂക്ക സമ്മതിച്ചില്ല എന്നും തന്റെ പേര് പറഞ്ഞപ്പോള്‍ “അവന്‍ ഓക്കെയാണ്” എന്നാണ് മമ്മൂക്ക പറഞ്ഞത് എന്നും ഇതിന്റെ തിരക്കഥാകൃത്തുക്കള്‍ തന്നോട് പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി എന്നും ഷാജോൺ പറയുന്നു. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ഷൈലോക്ക് നിര്‍മ്മിക്കുന്നത്. തമിഴ് നടന്‍ രാജ് കിരണ്‍ ഈ ചിത്രത്തിൽ വളരെ നിർണ്ണായകമായ ഒരു വേഷം ചെയ്യന്നുണ്ട്. അദ്ദേഹം ആദ്യമായാണ് മലയാളത്തിൽ അഭിനയിക്കുന്നത്. ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ വളരെ പിശുക്കനായ ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. രണദിവ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദര്‍ ആണ്.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില്‍ കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
This website uses cookies.