യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിലെ 26 കഥാപാത്രങ്ങളുടെ കാരക്ടർ പോസ്റ്ററുകൾ ഓരോ ദിവസമായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ ഒരു വമ്പൻ താര നിര തന്നെയാണ് അണിനിരക്കുന്നത്. ഇന്ന് ഈ ചിത്രത്തിന്റേതായി പുറത്തു വന്നിരിക്കുന്ന കാരക്ടർ പോസ്റ്റർ കലാഭവൻ ഷാജോണിന്റേതാണ്. അലോഷി ജോസെഫ് എന്ന കഥാപാത്രമായാണ് കലാഭവൻ ഷാജോൺ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കലിപ്പ് ലുക്കിൽ ഉള്ള ഷാജോണിന്റെ പോസ്റ്റർ ഇപ്പോഴേ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ വലം കൈ എന്ന് വിളിക്കാവുന്ന കഥാപാത്രത്തെയാണ് ഷാജോൺ ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നത്.
ദൃശ്യം, ഒപ്പം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾക്ക് ശേഷം കലാഭവൻ ഷാജോൺ വീണ്ടും മോഹൻലാലിന് ഒപ്പം എത്തുന്ന ചിത്രമാണ് ലൂസിഫർ. മാർച്ച് 28 നു റിലീസ് ചെയ്യാൻ പോകുന്ന ലൂസിഫറിന്റെ ഏഴു കാരക്ടർ പോസ്റ്റർ കൂടി ഇനി വരാൻ ഉണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുരളി ഗോപിയാണ് ലൂസിഫറിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും ഉടൻ ആരംഭിക്കാൻ പോവുകയാണ്. ബ്രദേഴ്‌സ് ഡേ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകൻ. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർട്ടിൻ, ഐമ മേരി സെബാസ്റ്റിയൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.