കേരളത്തിൽ മിമിക്സ് പരേഡ് എന്ന കലാരൂപത്തിന് തുടക്കം ഇട്ടു കൊണ്ട്, മിമിക്രി എന്ന കലക്ക് വലിയ രീതിയിൽ ജനപ്രീതി നേടിക്കൊടുത്ത ട്രൂപ്പ് ആയിരുന്നു കൊച്ചിൻ കലാഭവൻ. അവരുടെ ആദ്യത്തെ മിമിക്സ് പരേഡ് ടീമിലെ അംഗമായിരുന്നു പ്രശസ്ത സിനിമാ താരമായ കലാഭവൻ റഹ്മാൻ. അന്ന് ഉണ്ടായിരുന്ന ആറു പേരിൽ റഹ്മാനും തന്റേതായ വലിയ സംഭാവന നൽകിയ വ്യക്തിയാണ്. തുടർച്ചയായി പത്തു വർഷം കലാഭവനിൽ ഉണ്ടായിരുന്ന റഹ്മാൻ ഏഴു വർഷം ഗ്രൂപ്പ് ലീഡർ ആയിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. സിദ്ദിഖ്, ലാൽ, റഹ്മാൻ, ജയറാം, എൻ.എഫ്. വർഗീസ്, സൈനുദ്ദീൻ, കലാഭവൻ അൻസാർ, ദിലീപ്, ഹരിശ്രീ അശോകൻ, കലാഭവൻമണി, നാരായണൻകുട്ടി, ഷാജോൺ, കലാഭവൻ നവാസ്, പ്രജോദ്, അബി, ജാഫർ ഇടുക്കി തുടങ്ങി ഒട്ടേറെ കലാകാരൻമാർ കലാഭവനിൽ നിന്നു സിനിമയിലെത്തി താരങ്ങളായി മാറി. അന്തരിച്ചു പോയ എൻ.എഫ്. വർഗീസ്, സൈനുദ്ദീൻ, അബി, കലാഭവൻ മണി ഒഴികെയുള്ളവർ ഇന്നും സിനിമയിൽ സജീവമായി തന്നെ നിൽക്കുന്ന ആളുകളാണ്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിലെ ചില സംഭവങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് കലാഭവൻ റഹ്മാൻ.
എഗ്രിമെന്റ് ചെയ്‌ത പല പടങ്ങളിൽ നിന്നും തന്നെ ചിലപ്പോൾ മാറ്റിയിട്ടുണ്ട് എന്ന് പറയുന്നു കലാഭവൻ റഹ്മാൻ. ക്യാരക്ടറിനെക്കുറിച്ച് പറഞ്ഞു ഡേറ്റും വാങ്ങി അഡ്വാൻസും തന്നിട്ട്, അവസാനം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോൾ ആണ് തന്നെ അതിൽ നിന്നു മാറ്റിയ വിവരം അറിയുന്നത് എന്ന് റഹ്മാൻ വെളിപ്പെടുത്തുന്നു. ഈ അടുത്ത കാലത്തു ഒരു പടത്തിൽ തന്നെ അഭിനയിക്കാൻ വിളിച്ചു എങ്കിലും, നായകന്റെ പിടിവാശിയെ തുടർന്ന് തന്നെ അവർ മാറ്റി എന്നും, പക്ഷെ ആ നായകനും താനുമായി യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നും റഹ്മാൻ പറയുന്നു. എന്താണ് കാരണമെന്നു സംവിധായകന് പോലും അറിയില്ല എന്നും, ഇങ്ങനെ ഒട്ടേറെ അനുഭവങ്ങൾ സിനിമ മേഖലയിൽ നിന്നു ഉണ്ടായിട്ടുണ്ട് എന്നും കലാഭവൻ റഹ്മാൻ മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.