[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എന്നെ എന്തേ നായകനാക്കാൻ കൊള്ളുല്ലേ; ശ്രദ്ധ നേടി സൂപ്പർ ഹിറ്റ് വില്ലന്റെ ചോദ്യം..!

ഈ വർഷം തീയേറ്ററിൽ റിലീസ് ചെയ്തു ശ്രദ്ധ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നാണ് രോഹിത് വി എസ് സംവിധാനം ചെയ്ത കള. ടോവിനോ തോമസ് നായകനായ ഈ ചിത്രത്തിൽ, ടോവിനോക്ക് ഒപ്പമോ, ഒരുപക്ഷേ അതിൽ മുകളിലോ കയ്യടി നേടിയത് ഇതിലെ വില്ലൻ വേഷം അവതരിപ്പിച്ച ചെറുപ്പക്കാരൻ ആണ്. സുമേഷ് മൂർ എന്നു പേരുള്ള ഈ നടന് കള ഇറങ്ങിയതിനു ശേഷം സോഷ്യൽ മീഡിയയുടെ അഭിനന്ദന പ്രവാഹമാണ്. അധികം വൈകാതെ ഈ ചിത്രം ആമസോണ് പ്രൈം റിലീസ് ആയുമെത്തുമെന്നാണ് വിവരങ്ങൾ പറയുന്നത്. ഇപ്പോഴിതാ സുമേഷ് മൂർ സോഷ്യൽ മീഡിയയിൽ ചോദിച്ച ഒരു ചോദ്യം വൈറൽ ആയി മാറുകയാണ്.

ഇൻസ്‌റാഗ്രാമിൽ ആരാധകരുമായി സംവദിക്കുന്നതിനിടയിൽ, ഒരു ആരാധകൻ മൂറിനോട് ചോദിച്ച ചോദ്യം, ലാലേട്ടൻ, മമ്മുക്ക എന്നിവർ അഭിനയിക്കുന്ന ചിത്രങ്ങളിലേക്കു വില്ലനായി അഭിനയിക്കാൻ ഒരേ സമയം ക്ഷണം വന്നാൽ, ആരുടെ ചിത്രം ആയിരിക്കും തിരഞ്ഞെടുക്കുക എന്നായിരുന്നു. എന്നാൽ, ആ ചോദ്യത്തിനുള്ള സുമേഷിന്റെ ഉത്തരം ഞെട്ടിക്കുന്നതായിരുന്നു. എന്നെ എന്താ നായകനാക്കാൻ കൊള്ളുല്ലേ എന്നായിരുന്നു സുമേഷിന്റെ മറുചോദ്യം. ഏതായാലും അദ്ദേഹത്തിന്റെ ഈ ചോദ്യം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. സവർണ്ണൻ ജയിക്കുന്ന പന്തയങ്ങളുടെ കഥ മാത്രം പറഞ്ഞു പഴകിയ മലയാള സിനിമാലോകത്ത് മാറ്റത്തിൻ തുടക്കമാണ് കള എന്നാണ് പല നിരൂപകരും അഭിപ്രായപ്പെട്ടത്. നാടകത്തിൽ നിന്ന് സിനിമയിലെത്തിയ സുമേഷ് മൂർ, ശങ്കർ രാമകൃഷ്ണൻ ഒരുക്കിയ പതിനെട്ടാം പടി എന്ന സിനിമയിൽ അമ്പൂട്ടി എന്ന കഥാപാത്രമായി അഭിനയിച്ചു കൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്. രോഹിത് വി എസ് സംവിധാനം ചെയ്ത കളയിൽ ലാല്‍, ദിവ്യ പിള്ള തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. യദു പുഷ്പകരനും, രോഹിത് വി.എസും ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.