ഈ വർഷം തീയേറ്ററിൽ റിലീസ് ചെയ്തു ശ്രദ്ധ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നാണ് രോഹിത് വി എസ് സംവിധാനം ചെയ്ത കള. ടോവിനോ തോമസ് നായകനായ ഈ ചിത്രത്തിൽ, ടോവിനോക്ക് ഒപ്പമോ, ഒരുപക്ഷേ അതിൽ മുകളിലോ കയ്യടി നേടിയത് ഇതിലെ വില്ലൻ വേഷം അവതരിപ്പിച്ച ചെറുപ്പക്കാരൻ ആണ്. സുമേഷ് മൂർ എന്നു പേരുള്ള ഈ നടന് കള ഇറങ്ങിയതിനു ശേഷം സോഷ്യൽ മീഡിയയുടെ അഭിനന്ദന പ്രവാഹമാണ്. അധികം വൈകാതെ ഈ ചിത്രം ആമസോണ് പ്രൈം റിലീസ് ആയുമെത്തുമെന്നാണ് വിവരങ്ങൾ പറയുന്നത്. ഇപ്പോഴിതാ സുമേഷ് മൂർ സോഷ്യൽ മീഡിയയിൽ ചോദിച്ച ഒരു ചോദ്യം വൈറൽ ആയി മാറുകയാണ്.
ഇൻസ്‌റാഗ്രാമിൽ ആരാധകരുമായി സംവദിക്കുന്നതിനിടയിൽ, ഒരു ആരാധകൻ മൂറിനോട് ചോദിച്ച ചോദ്യം, ലാലേട്ടൻ, മമ്മുക്ക എന്നിവർ അഭിനയിക്കുന്ന ചിത്രങ്ങളിലേക്കു വില്ലനായി അഭിനയിക്കാൻ ഒരേ സമയം ക്ഷണം വന്നാൽ, ആരുടെ ചിത്രം ആയിരിക്കും തിരഞ്ഞെടുക്കുക എന്നായിരുന്നു. എന്നാൽ, ആ ചോദ്യത്തിനുള്ള സുമേഷിന്റെ ഉത്തരം ഞെട്ടിക്കുന്നതായിരുന്നു. എന്നെ എന്താ നായകനാക്കാൻ കൊള്ളുല്ലേ എന്നായിരുന്നു സുമേഷിന്റെ മറുചോദ്യം. ഏതായാലും അദ്ദേഹത്തിന്റെ ഈ ചോദ്യം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. സവർണ്ണൻ ജയിക്കുന്ന പന്തയങ്ങളുടെ കഥ മാത്രം പറഞ്ഞു പഴകിയ മലയാള സിനിമാലോകത്ത് മാറ്റത്തിൻ തുടക്കമാണ് കള എന്നാണ് പല നിരൂപകരും അഭിപ്രായപ്പെട്ടത്. നാടകത്തിൽ നിന്ന് സിനിമയിലെത്തിയ സുമേഷ് മൂർ, ശങ്കർ രാമകൃഷ്ണൻ ഒരുക്കിയ പതിനെട്ടാം പടി എന്ന സിനിമയിൽ അമ്പൂട്ടി എന്ന കഥാപാത്രമായി അഭിനയിച്ചു കൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്. രോഹിത് വി എസ് സംവിധാനം ചെയ്ത കളയിൽ ലാല്‍, ദിവ്യ പിള്ള തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. യദു പുഷ്പകരനും, രോഹിത് വി.എസും ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.