തെന്നിന്ത്യയിലെ പ്രശസ്ത നായികാ താരങ്ങളിൽ ഒരാളാണ് കാജൽ അഗർവാൾ. തെന്നിന്ത്യൻ സിനിമയിൽ മാത്രമല്ല സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രങ്ങളിലും കാജൽ നായികാ വേഷം ചെയ്തിട്ടുണ്ട്. ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഹേ സിനാമിക എന്ന തമിഴ് ചിത്രമാണ് കാജലിന്റെ അടുത്ത റിലീസ്. വരുന്ന മാർച്ചു മൂന്നിന് ആണ് ഈ ചിത്രം റിലീസ് ചെയ്യുക. കഴിഞ്ഞ വർഷമാണ് കാജൽ വിവാഹിതയായത്. ഇപ്പോൾ ഗര്ഭിണിയുമാണ് താരം. എന്നാൽ ആ സമയത്തു ശരീര ഭാരം വർധിച്ചപ്പോൾ പരിഹാസങ്ങളുമായി എത്തിയ ചിലർക്ക് മറുപടി നൽകുകയാണ് കാജൽ അഗർവാൾ. ശരീരഭാരം വര്‍ധിച്ചതിന്റെ പേരില്‍ ചിലര്‍ തന്നെ പരിഹസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇത്തരത്തില്‍ ഒരു കുറിപ്പ് പങ്കുവയ്ക്കുന്നതെന്ന് താരം പറയുന്നു. ബോഡി ഷെയ്മിങ്ങിനെതിരേ ശക്തമായ സന്ദേശവുമായി ആണ് കാജൽ ഇത്തവണ എത്തിയിരിക്കുന്നത്. തന്റെ ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടത്തിലൂടെയാണ് താനിപ്പോൾ കടന്നു പോകുന്നത് എന്ന് കാജൽ പറയുന്നു. തന്റെ ജീവിതത്തിലും ശരീരത്തിലും വീട്ടിലും അതിനേക്കാളുപരി തന്റെ തൊഴിലിടത്തിലും മാറ്റങ്ങള്‍ വരുന്നു എന്നും എന്നാല്‍ ബോഡിഷെയ്മിങ് നടത്തുന്ന ഈ കമന്റുകള്‍ ഒരിക്കലും നമ്മളെ ജീവിതത്തിൽ സഹായിക്കുകയില്ല എന്നും കാജൽ പറയുന്നു. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ എന്നാണ് കാജൽ കുറിക്കുന്നത്.
ഗര്‍ഭകാലത്ത് നമ്മുടെ ശരീരം ധാരാളം മാറ്റങ്ങളിലൂടെ കടന്നുപോകും എന്നും ശരീര ഭാരം വർധിക്കുന്നതും ഹോര്മോണുകളിൽ മാറ്റങ്ങൾ ഉണ്ടാകുന്നതും സ്തനവും വയറുമെല്ലാം വലുതാകുന്നതും അതിന്റെ ഭാഗമാണെന്നും കാജൽ പറയുന്നു. ഒരാളുടെ ശരീരം വികസിക്കുമ്പോള്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകുമെന്നും ചിലപ്പോള്‍ മുഖക്കുരു വരുകയും ക്ഷീണം തോന്നുകയും മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കുകയും ചെയ്യുമെന്നും കാജൽ കുറിക്കുന്നു. ഈ സമയത്തെ നെഗറ്റീവ് ചിന്തകൾ ദോഷം ചെയ്യുമെന്നും താരം പറയുന്നു. കുഞ്ഞു ജനിച്ചാൽ ശരീരം പഴയ പോലെ ആവാൻ സമയം എടുക്കുമെന്നും ചിലപ്പോൾ ഒരിക്കലും ആയില്ലെന്നും വരുമെന്നും കാജൽ വിശദീകരിക്കുന്നു. ഈ മാറ്റങ്ങളെല്ലാം സ്വാഭാവികമാണ്, ഇതെല്ലാം അസാധാരണമാണെന്ന് കരുതുകയോ സമ്മർദത്തിൽ ആവുകയോ ചട്ടക്കൂടിനുള്ളിൽ പെടുകയോ ചെയ്യേണ്ടതില്ല എന്നും ഇതൊക്കെ ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഭാഗമാണെന്ന് മാത്രം മനസ്സിലാക്കുക എന്നും പറഞ്ഞാണ് കാജൽ നിർത്തുന്നത്.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.