തമിഴ്, തെലുങ്കു, ഹിന്ദി ചിത്രങ്ങളിലൂടെ സൂപ്പർ നായികയായി വളർന്ന കാജൽ അഗർവാൾ വിവാഹിതയാവുകയാണ്. തന്റെ ഭാവി വരനുമൊത്തുള്ള ചിത്രങ്ങൾ കാജൽ അഗർവാൾ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കു വെച്ചിരിക്കുകയാണ് ഇപ്പോൾ. ഗൗതം കിച്ചിലു എന്നാണ് കാജൽ അഗർവാൾ വിവാഹം ചെയ്യാൻ പോകുന്ന ആളിന്റെ പേര്. ബിസിനസ്സുകാരനായ ഗൗതം ഇന്റീരിയർ ഡിസൈൻ രംഗത്താണ് ചുവടുറപ്പിച്ചിരിക്കുന്നത്. നേരത്തെ തന്റെ വിവാഹം നിശ്ചയിച്ച വിവരവും കാജൽ അഗർവാൾ പുറത്തു വിട്ടിരുന്നു. എല്ലാവർക്കും സന്തോഷം നിറഞ്ഞ ഒരു ദസറ ആശംസിച്ചു കൊണ്ടാണ് ഗൗതമിനൊപ്പമുള്ള ചിത്രം കാജൽ അഗർവാൾ പങ്കു വെച്ചിരിക്കുന്നത്. 2004 ഇൽ ക്യൂ ഹോ ഗയ നാ എന്ന ഹിന്ദി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കാജൽ അഗർവാൾ താര പദവി നേടിയത് തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയാണ്. വിജയ്, സൂര്യ, അല്ലു അർജുൻ, റാം ചരൺ, മഹേഷ് ബാബു, ജൂനിയർ എൻ ടി ആർ, ചിരഞ്ജീവി, അജിത് എന്നീ സൂപ്പർ താരങ്ങളുടെ നായികാ വേഷം ചെയ്തിട്ടുള്ള കാജൽ അഗർവാൾ ഹിന്ദിയിൽ അക്ഷയ് കുമാർ, അജയ് ദേവ്ഗൺ തുടങ്ങിയവരുടെ ഒപ്പവും അഭിനയിച്ചിട്ടുണ്ട്.
ആറോളം ചിത്രങ്ങൾ ആണ് കാജൽ അഗർവാൾ അഭിനയിച്ചു ഇനി റിലീസ് ചെയ്യാൻ ഉള്ളത്. അതിൽ രണ്ടെണ്ണം തമിഴും, മൂന്നെണ്ണം തെലുങ്കും ഒരെണ്ണം ഹിന്ദിയും ആണ്. മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാന്റെ നായികയായി കാജൽ അഗർവാൾ എത്തുന്ന ഹേ സിനാമിക എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. അതോടൊപ്പം വെങ്കട് പ്രഭു ഒരുക്കുന്ന ഒരു തമിഴ് വെബ് സീരിസിലും കാജൽ അഗർവാൾ നായികയായി എത്തും. ഹോട്ട് സ്റ്റാറിൽ ആണ് ഈ വെബ് സീരിസ് എത്തുക എന്നാണ് അറിവ്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.