ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ജൂൺ മൂന്നിന് റിലീസ് ചെയ്യാൻ പോവുകയാണ്. രണ്ടു ദിവസം മുൻപാണ് ഇതിന്റെ ട്രൈലെർ റിലീസ് ചെയ്തത്. വമ്പൻ ഹിറ്റായി മാറിയ ഈ ട്രൈലെർ കണ്ടതോടെ, ചിത്രത്തിന്റെ കഥയുമായി ബന്ധപെട്ടു ഒട്ടേറെ സംശയങ്ങളും തിയറികളുമായാണ് ആരാധകർ മുന്നോട്ടു വരുന്നത്. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്തു ബ്ലോക്ക്ബസ്റ്ററായി മാറിയ, കൈതി എന്ന കാർത്തി ചിത്രവുമായി വിക്രമിനുണ്ടെന്നു പറയപ്പെടുന്ന ബന്ധം. കൈതിയിൽ പോലീസ് ഓഫീസറായെത്തിയ നരെയ്ൻ വിക്രമിലും പോലീസ് ഓഫീസർ ആണെന്നുള്ളതും, അതുപോലെ കൈതിയിൽ കാണിച്ച ഒരു ഗാങ്ങിന്റെ അടയാളം വിക്രം ട്രെയ്ലറിലും കാണിച്ചതും സംശയങ്ങൾക്കും പുത്തൻ തിയറികൾക്കും ആക്കം കൂട്ടി.
വിക്രമിലൂടെ സംവിധായകൻ ഒരു കൈതി മൾട്ടിവേഴ്സ് സൃഷ്ടിക്കുകയാണോ എന്നാണ് തമിഴ് സിനിമാലോകത്ത് നിന്ന് വരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്. കാർത്തി നായകനായ കൈതിക്ക് രണ്ടാം ഭാഗമുണ്ടാവുമെന്ന് നേരത്തെ തന്നെ ലോകേഷ് പറഞ്ഞിരുന്നു. കൈതിയിൽ അഭിനയിച്ച അർജുൻ ദാസും വിക്രമിലുള്ളതും അതുപോലെ കൈതിയുടെ തുടക്കത്തിൽ ഗോസ്റ്റ് എന്ന മയക്കുമരുന്ന്- ആയുധ വ്യാപാരിയേക്കുറിച്ച് നരേൻ അവതരിപ്പിക്കുന്ന ബിജോയ് എന്ന കഥാപാത്രം അന്വേഷിക്കുന്നതും വിക്രമുമായി ബന്ധപ്പെടുത്തുന്നുണ്ട് ആരാധകർ. കാരണം വിക്രമിലെ നായക കഥാപാത്രത്തെ ഗോസ്റ്റ് എന്നാണ് ട്രെയ്ലറിൽ വിശേഷിപ്പിക്കുന്നത്. വിക്രമിൽ അതിഥി വേഷത്തിൽ സൂര്യ എത്തുന്നത് കൈതിയിലെ ആ ഗോസ്റ്റ് കഥാപാത്രമായാണ് എന്നും, ചിലപ്പോൾ വിക്രം എന്ന ചിത്രം കൈതിയുടെ പ്രീക്വൽ ആവാമെന്നും ഫാൻ തിയറികൾ പറയുന്നു. അങ്ങനെയെങ്കിൽ കൈതി 2 ഇൽ കാർത്തി, സൂര്യ, കമൽ ഹാസൻ എന്നിവർ അണിനിരക്കുമോയെന്നറിയാനും ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.