ഇന്ന് റിലീസ് ചെയ്ത രണ്ടു തമിഴ് ചിത്രങ്ങൾ ആണ് ദളപതി വിജയ് നായകനായ ആറ്റ്ലി ചിത്രം ബിഗിലും കാർത്തി നായകനായി എത്തിയ ലോകേഷ് കനകരാജ് ചിത്രം കൈദിയും. രണ്ടു ചിത്രങ്ങളും ഇപ്പോൾ അതിഗംഭീര പ്രേക്ഷക പ്രതികരണം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. തന്റെ ചിത്രം കൈദിക്കു ഒപ്പം റിലീസ് ആയ ബിഗിലിനും അതിലെ നായകനായ വിജയ്, സംവിധായകൻ ആറ്റ്ലി എന്നിവർക്കും വിജയാശംസകൾ നേർന്ന് കൊണ്ട് ലോകേഷ് കനകരാജ് ഇട്ട സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. രണ്ടു ചിത്രങ്ങളും വമ്പൻ വിജയം നേടുമെന്ന പ്രതീക്ഷയും പങ്കു വെക്കുന്ന ആ പോസ്റ്റ് രണ്ടു കൂട്ടരുടെയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ബിഗിലിനു ശേഷം ദളപതി വിജയ് നായകനാകുന്നത് ലോകേഷ് കനകരാജ് ഒരുക്കുന്ന ഗ്യാങ്സ്റ്റർ ത്രില്ലറിൽ ആണ്. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. കൈദി ഗംഭീര റിപ്പോർട് ഇപ്പോൾ നേടുമ്പോൾ വിജയ് ആരാധകരും അത് ആഘോഷമാക്കുകയാണ്. കാരണം ഇപ്പോൾ അവരുടെ ഹീറോ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ലോകേഷ് കനകരാജ് ചിത്രമായതു കൊണ്ട് തന്നെ കൈദിയെക്കാളും ഗംഭീര ചിത്രമാണ് അവർ വിജയ്- ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ നിന്ന് പ്രതീക്ഷിക്കുന്നത്. വിജയ് സേതുപതി, ആന്റണി വർഗീസ്, മാളവിക മോഹൻ എന്നിവരും അഭിനയിക്കുന്ന വിജയ്- ലോകേഷ് കനകരാജ് ചിത്രത്തിന്റെ ദൃശ്യങ്ങൾ ഒരുക്കുന്ന സത്യൻ സൂര്യനും എഡിറ്റിംഗ് നിർവഹിക്കുന്ന ഫിലോമിൻ രാജ്ഉം കൈദിയിലും ജോലി ചെയ്തവർ ആണ്. ഏതായാലും ഈ ദീപാവലി തമിഴ് സിനിമകളുടെ ആരാധകർക്ക് ഗംഭീര ദൃശ്യ വിരുന്നു തന്നെയാണ് സമ്മാനിച്ചിരിക്കുന്നതു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.