2019 ഇൽ തമിഴിൽ റിലീസ് ചെയ്തു സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് ലോകേഷ് കനകരാജ് ഒരുക്കിയ കൈതി. കാർത്തി നായകനായി എത്തിയ ഈ ചിത്രം വമ്പൻ ഹിറ്റായതോടെ ഇതിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിക്കപ്പെട്ടു. അതിനു ശേഷം അതിനെതിരെ ചില കേസുകൾ ഒക്കെ വന്നെങ്കിലും, അടുത്തിടെയാണ് കോടതി അത് തള്ളി കളഞ്ഞത്. അത്കൊണ്ട് തന്നെ ഇനി അധികം വൈകാതെ കൈതി 2 ഷൂട്ട് ആരംഭിക്കും എന്ന് വെളിപ്പെടുത്തുകയാണ് ആ ചിത്രത്തിലെ നിർണ്ണായകമായ ഒരു വേഷം ചെയ്ത മലയാളി നടൻ നരെയ്ൻ. താന്‍ രണ്ടാം ഭാഗത്തിലുണ്ടാവുമെന്നും അദ്ദേഹം പറയുന്നു. അര്‍ജുന്‍ ദാസ്, ജോര്‍ജ്ജ് മരിയന്‍, ഹരീഷ് പേരടി എന്നിവരും അഭിനയിച്ച ഈ ചിത്രം, നടന്‍ കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു എന്നാണ് പ്രേക്ഷകരും നിരൂപകരും പറയുന്നത്.
കൈതി ഒരുക്കിയതിനു ശേഷം ദളപതി വിജയ് നായകനായ മാസ്റ്റർ, ഉലകനായകൻ കമൽ ഹസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവർ അഭിനയിച്ച വിക്രം എന്നിവയാണ് ലോകേഷ് കനകരാജ് ഒരുക്കിയത്. അതിൽ വിക്രം വരുന്ന ജൂണിൽ ആണ് റിലീസ് ചെയ്യുക. കൈതി 2 കൂടാതെ ദളപതി വിജയ് നായകനായി എത്തുന്ന മറ്റൊരു ചിത്രവും ലോകേഷ് കനകരാജ് പ്ലാൻ ചെയ്യുന്നുണ്ട് എന്ന് വാർത്തകൾ വന്നിരുന്നു. കാര്‍ത്തിയുടെ ദില്ലി എന്ന കഥാപാത്രത്തെയും ഹാരിഷ് ഉത്തമന്റെ അടൈക്കളം എന്ന കഥാപാത്രത്തെയും അടിസ്ഥാനമാക്കിയാണ് കൈതിയുടെ രണ്ടാം ഭാഗം ഒരുങ്ങുക എന്നാണ് സൂചന. സുബ്രമണ്യം സംവിധാനം ചെയ്യുന്ന എന്റെ മഴ എന്ന് പേരുള്ള തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ സംസാരിക്കുമ്പോൾ ആണ് കൈതി രണ്ടാം ഭാഗത്തെ കുറിച്ച് നരെയ്ൻ വെളിപ്പെടുത്തിയത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.