ബാഹുബലി രണ്ടാംഭാഗത്തിൽ പ്രേക്ഷകരെ കോരിത്തരിപ്പിച്ച സംഘട്ടനരംഗങ്ങൾ ഒരുക്കിയ വിഖ്യാത സ്റ്റണ്ട് മാസ്റ്റർ കേച്ച കംബക്ഡി മലയാള സിനിമയിലേക്ക്. ഓഗസ്റ്റ് സിനിമ നിർമ്മിച്ച് ശങ്കർ രാമകൃഷ്‌ണൻ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടി എന്ന സിനിമയ്ക്കായാണ് കേച്ച സംഘട്ടനമൊരുക്കുന്നത്. ബാഹുബലി – 2ന്റെ അറുപത് ശതമാനം സംഘട്ടന രംഗങ്ങളും ചിട്ടപ്പെടുത്തിയത് കേച്ചയും അദ്ദേഹത്തിൻറെ ജൈക്ക സ്റ്റണ്ട് ടീം എന്നറിയപ്പെടുന്ന സംഘവുമാണ്. കമലിന്റെ വിശ്വരൂപം, വിജയ് നായകനായ തുപ്പാക്കി, അജിത്തിന്റെ ആരംഭം, ബില്ല 2, ടൈഗർ ഷെറോഫിന്റെ ബാഗി എന്നിവ ഉൾപ്പെടെ നിരവധി ചിത്രങ്ങളിലും കേച്ച മുൻപ് സംഘട്ടനരംഗങ്ങൾ ഒരുക്കിയിട്ടുണ്ട്.
കേച്ചയും ജൈക്ക സ്റ്റന്‍ഡ് ടീമും തലസ്ഥാനത്ത് ക്യാമ്പ് ചെയ്താണ് പുതുമുഖകള്‍ അണിനിരക്കുന്ന പതിനെട്ടാം പടിയ്ക്കായി സംഘട്ടനം ഒരുക്കുന്നത്. ഓഡിഷനിലൂടെയും പരിശീലനകളരിയിലൂടെയും തെരഞ്ഞെടുത്ത 65 പുതുമുഖങ്ങളാണ് ചിത്രത്തിനായി അണിനിരക്കുക. ബാഹുബലി 2ൽ സത്യരാജ് അവതരപ്പിച്ച കട്ടപ്പ എന്ന കഥാപാത്രത്തിന്റെ ഡ്യൂപ്പായി അഭിനയിച്ച സുക്‌പിയറാണ് ജൈക്ക സ്റ്റണ്ട് ടീമിലെ പ്രധാനി. സുക്‌പിയാം, യുകച്ചേൻ, വാംഗ് പിറോട്ട്, തിയാൻ സുംഗ്‌നാൻ എന്നിവരാണ് പതിനെട്ടാം പടിയിലെ താരങ്ങൾക്ക് പരിശീലനം നൽകുന്നത്. 15 വര്‍ഷമായി സംഘട്ടന കോറിയോഗ്രാഫി രംഗത്തുള്ള മാസ്റ്റര്‍ കേച്ച തായ് ലാന്‍ഡിലെ സൗത്ത് ബാങ്കോക്ക് സ്വദേശിയാണ്. പുതുമുഖങ്ങൾ വിസ്മയിപ്പിക്കുന്നുവെന്നും പതിനെട്ടാം പടിയിൽ നല്ല പ്രതീക്ഷയുണ്ടെന്നും കേച്ച പറയുകയുണ്ടായി. ഇന്‍ഡ്യന്‍ സിനിമകളടക്കം 25 ചിത്രങ്ങളില്‍ അഭിനേതാവായും തന്റെ കഴിവ് കാഴ്ച വെച്ചിട്ടുള്ള ഇദ്ദേഹം മലയാളികളോട് നിറഞ്ഞ ഇഷ്ടമുണ്ടെന്നും വ്യക്തമാക്കുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.