പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യാൻ പോകുന്ന കടുവ എന്ന ചിത്രം ഉടൻ ഷൂട്ടിംഗ് തുടങ്ങുമെന്നുള്ള പുതിയ വിവരമാണ് കഴിഞ്ഞ ദിവസം പൃഥ്വിരാജ് സുകുമാരനും സംവിധായകൻ ഷാജി കൈലാസും പുറത്തു വിട്ടത്. അതോടൊപ്പം തന്നെ ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്റർ കൂടി അവർ റിലീസ് ചെയ്തിട്ടുണ്ട്. ക്രൗര്യം നിറഞ്ഞ കണ്ണുകളോടെ ഒരു പോലീസുകാരന്റെ കഴുത്തിന് പിടിച്ചു നിൽക്കുന്ന പൃഥ്വിരാജ് കഥാപാത്രത്തെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. കടുവയുടെ ഈ പുതിയ പോസ്റ്റർ, പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ലൂസിഫെറിലെ മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെക്കൂടി ഓർമിപ്പിക്കുന്നു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്നാണ് കടുവയിലെ പൃഥ്വിരാജ് കഥാപാത്രത്തിന്റെ പേരെന്ന് രചയിതാവ് ജിനു എബ്രഹാം വ്യക്തമാക്കിയിരുന്നു. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർ ചേർന്ന് നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം കഴിഞ്ഞ വർഷമാണ് പ്രഖ്യാപിച്ചത്. രവി കെ ചന്ദ്രൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കാൻ പോകുന്നത് തമിഴ് സംഗീത സംവിധായകനായ എസ് തമൻ ആണ്. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രം അധികം വൈകാതെ തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന.
ഈ ചിത്രവും സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് ഒരുക്കാൻ പോകുന്ന ചിത്രവും ഒരേ കഥയാണ് പറയുന്നതെന്ന തർക്കങ്ങൾ കോടതിയുടെ പരിഗണനയിലിരിക്കെയാണ് കടുവ ഉടൻ തുടങ്ങുമെന്ന് പൃഥ്വിരാജ്, ഷാജി കൈലാസ് എന്നിവർ പ്രഖ്യാപിച്ചത്. കടുവയുടെ ചിത്രത്തിന്റെ രചയിതാവായ ജിനു എബ്രഹാമാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങളേയും ഇതിൽ പറയുന്ന കഥയുമാണ് സുരേഷ് ഗോപി ചിത്രത്തിനായി സംവിധായകൻ മാത്യൂസ് തോമസും രചയിതാവ് ഷിബിൻ ഫ്രാൻസിസും ഉപയോഗിക്കുന്നതെന്ന് ആരോപിച്ചു കോടതിയിൽ പകർപ്പവകാശ ലംഘനത്തിന് കേസ് ഫയൽ ചെയ്തത്. ടോമിച്ചൻ മുളകുപാടമാണ് ഈ സുരേഷ് ഗോപി ചിത്രം നിർമ്മിക്കാനിരുന്നത്. കടുവ ഉടൻ തുടങ്ങുമെന്ന പ്രഖ്യാപനം വന്ന സ്ഥിതിക്ക് കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായി സുരേഷ് ഗോപിയും എത്തുന്ന ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങളും ഉടനെ വരുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.