യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ കടുവ എന്ന ചിത്രം ഈ വർഷത്തെ മലയാള സിനിമയിലെ സൂപ്പർ ഹിറ്റുകളിൽ ഒന്നാണ്. ഇതിനോടകം 45 കോടിയോളം രൂപ ആഗോള ഗ്രോസായി നേടിയ ഈ ചിത്രം ഷാജി കൈലാസ് എന്ന മാസ്സ് സംവിധായകന്റെ വമ്പൻ തിരിച്ചു വരവിനാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ തീയേറ്ററിൽ പ്രകമ്പനം സൃഷ്ടിച്ച ഈ ചിത്രം ഒടിടി റിലീസ് ചെയ്യാൻ പോകുന്ന തീയതിയും പുറത്തു വന്നിരിക്കുകയാണ്. ഈ വരുന്ന ഓഗസ്റ്റ് മാസം നാലിനാണ് കടുവ ഒടിടി സ്ട്രീമിങ് ആരംഭിക്കുക. ആമസോണ് പ്രൈം വീഡിയോയിലാണ് കടുവ സ്ട്രീമിങ് തുടങ്ങുക. ചിത്രത്തിന്റെ ട്രെയ്ലര് യൂട്യൂബ് ചാനലില് പങ്കുവെച്ച് ആമസോണ് പ്രൈം തന്നെ ഈ കാര്യം സ്ഥിതീകരിച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിന്റെ ഒടിടി റിലീസ് തടയണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഒരു ഹർജിയും കോടതിയിൽ ചെന്നിട്ടുണ്ട്.
പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേല് എന്ന കുറുവച്ചനാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ തീയേറ്റർ റിലീസിന് മുൻപ് ഇദ്ദേഹം കേസ് കൊടുത്തപ്പോൾ പൃഥ്വിരാജ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നില് കുറുവച്ചന് എന്നതില് നിന്നും കുര്യച്ചന് എന്ന പേരിലേക്ക് മാറ്റിയാണ് റിലീസ് ചെയ്തത്. എന്നാല് കുര്യച്ചന് എന്ന് പേര് മാറ്റിയ പതിപ്പ് ഇന്ത്യയില് മാത്രമാണ് കാണിച്ചതെന്നും വിദേശ രാജ്യങ്ങളില് റിലീസ് ചെയ്ത ചിത്രത്തില് കുറുവച്ചന് എന്നുതന്നെയാണ് പേരെന്നാണ് ഇപ്പോൾ ജോസ് കുരുവിനാക്കുന്നേല് നൽകിയിരിക്കുന്ന പരാതി. ന്യൂസിലാന്ഡ്, അമേരിക്ക, ദുബായ് എന്നീ വിദേശ രാജ്യങ്ങളില് ചിത്രം പ്രദര്ശിപ്പിച്ചതിന്റെ വിവരങ്ങള് തെളിവായിട്ടും അദ്ദേഹം സമർപ്പിച്ചിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്സും ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിച്ച കടുവ രചിച്ചത് ജിനു എബ്രഹാമാണ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.