യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി അഭിനയിച്ച കടുവ ഇപ്പോൾ തീയേറ്ററുകളിൽ വമ്പൻ വിജയം നേടി മുന്നേറുകയാണ്. ജിനു എബ്രഹാം രചിച്ച്, മാസ്റ്റർ ഡയറക്ടർ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ മാസ്സ് എന്റെർറ്റൈനെർ ഈ കഴിഞ്ഞ ജൂലൈ ഏഴിനാണ് റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രം, ഏറെക്കാലത്തിനു ശേഷം മലയാള സിനിമ പ്രേമികളെ തീയേറ്ററുകളിലേക്കു കൊണ്ട് വരികയാണ്. വിവേക് ഒബ്‌റോയ് വില്ലൻ വേഷം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ്. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം ഇതിനു ഒരു രണ്ടാം ഭാഗമുണ്ടാകുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ. അതിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ ഷാജി കൈലാസും രചയിതാവ് ജിനു അബ്രഹാമും.
കൗമുദി ടിവിക്കു അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇതിനെക്കുറിച്ചു പറയുന്നത്. കടുവക്ക് രണ്ടാം ഭാഗം ഉണ്ടാവുമെന്നും, എന്നാൽ അത് പറയുന്നത് പൃഥ്വിരാജ് അവതരിപ്പിച്ച കടുവക്കുന്നേൽ കുര്യച്ചൻ എന്ന കഥാപാത്രത്തിന്റെ അപ്പൻ കഥാപാത്രത്തിന്റെ കഥയായിരിക്കുമെന്നും ജിനു വെളിപ്പെടുത്തി. കടുവക്കുന്നേൽ കോരുത് മാപ്പിള എന്നാണ് ആ കഥാപാത്രത്തിന്റെ പേരെന്നും അവർ കൂട്ടിച്ചേർത്തു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ താരങ്ങളിൽ ആരെങ്കിലുമൊരാൾ ആയിരിക്കണം ആ വേഷം ചെയ്യേണ്ടതെന്നും, അവർക്കൊപ്പം സിനിമയുടെ അവസാന നിമിഷങ്ങളിൽ പൃഥ്വിരാജ് സുകുമാരനും പ്രത്യക്ഷപ്പെടുമെന്നും ജിനു പറയുന്നു. അതിന്റെ തിരക്കഥ എഴുതി തുടങ്ങിയിട്ടില്ലെന്നും, ആ ചിത്രം ഈ വർഷം ഉണ്ടാവില്ലെന്നും അവർ അറിയിച്ചു.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.