മലയാള സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളാണ് പൃഥ്വിരാജ് സുകുമാരൻ നായകനായ കടുവയും സുരേഷ് ഗോപി നായകനായ പാപ്പനും. മാസ്സ് ചിത്രങ്ങളായി ഒരുക്കിയിരിക്കുന്ന ഈ രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നതും മലയാളത്തിലെ രണ്ടു സീനിയർ സംവിധായകരായ ഷാജി കൈലാസും ജോഷിയുമാണ്. യുവ തലമുറയിലെ ജിനു എബ്രഹാം, ആർ ജെ ഷാൻ എന്നിവരാണ് ഈ സിനിമകൾക്കു യഥാക്രമം തിരക്കഥയും രചിച്ചിരിക്കുന്നത്. ഇപ്പോഴിതാ, ഈ രണ്ടു ചിത്രങ്ങളും ഒരേ ദിവസം റിലീസ് ചെയ്യുമെന്നുള്ള വാർത്തകളാണ് പുറത്തു വരുന്നത്. ജൂൺ മുപ്പതിനാണ് ഈ രണ്ടു ചിത്രങ്ങളും തമ്മിൽ ബോക്സ് ഓഫീസിൽ ഏറ്റു മുട്ടുക. യുവ സൂപ്പർ താരവും ആക്ഷൻ സൂപ്പർ താരവും തമ്മിൽ ബോക്സ് ഓഫീസിൽ ഏറ്റു മുട്ടിയാൽ വിജയം ആർക്കൊപ്പമെന്നറിയാനുള്ള ആകാംഷയിലാണ് മലയാള സിനിമ പ്രേമികൾ.
പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫനെന്നിവർ ചേർന്ന് നിർമ്മിച്ച കടുവയിൽ, സംയുക്ത മേനോൻ, സിദ്ദിഖ്, വിജയ രാഘവൻ, കലാഭവൻ ഷാജോൺ, ദിലീഷ് പോത്തൻ, അജു വർഗീസ്, സുദേവ് നായർ, സായി കുമാർ, സീമ, അർജുൻ അശോകൻ, ജനാർദ്ദനൻ, രാഹുൽ മാധവ്, റീന മാത്യൂസ്, പ്രിയങ്ക നായർ, മീനാക്ഷി, വൃദ്ധി വിശാൽ, ജൈസ് ജോസ്, കൊച്ചു പ്രേമൻ, സച്ചിൻ കടേക്കർ എന്നിവരും വേഷമിടുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മാതിരയും ചേർന്ന് നിർമ്മിച്ച പാപ്പനിൽ നൈല ഉഷ, നീത പിള്ളൈ, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, മാല പാർവതി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി എന്നിവരാണ് മറ്റു വേഷങ്ങൾ ചെയ്തിരിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.