മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ സെലിബ്രിറ്റി ആരാധകർ ഉള്ള നടൻ ആണ്. ഒരുപക്ഷെ മോഹൻലാലിനോളം ആരാധകർ സിനിമാ ഇന്ടസ്ട്രിയിലുള്ള നടൻമാർ വളരെ കുറവായിരിക്കും ഇന്ത്യൻ സിനിമയിൽ. സാങ്കേതിക പ്രവർത്തകരും, സംവിധായകരും നടീനടന്മാരും തുടങ്ങി സിനിമയുടെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന അനേകം പേർ, അതും ഇന്ത്യൻ സിനിമയിലെ ഒട്ടു മിക്ക ഇന്ടസ്ട്രികളിലും ഉള്ളവർ മോഹൻലാലിനോടുള്ള തങ്ങളുടെ ആരാധന പല അവസരങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. മലയാള സിനിമയെ പറ്റി ചോദിക്കുമ്പോൾ തന്നെ ഏവരും ആദ്യം പറയുന്ന പേരാണ് മോഹൻലാലിന്റേതു. സാക്ഷാൽ എസ് എസ് രാജമൗലി മുതൽ അമിതാബ് ബച്ചനും ആമിർ ഖാനും വരെ കടുത്ത മോഹൻലാൽ ആരാധകർ ആണ്. ഇപ്പോഴിതാ പ്രശസ്ത തമിഴ് നടി സായി ധൻസികയും തനിക്കു മോഹൻലാലിനോടുള്ള ആരാധന തുറന്നു പറഞ്ഞു മുന്നോട്ടു വന്നിരിക്കുകയാണ്.
മാതൃഭൂമി ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ആണ് സായി ധൻസിക ഈ കാര്യം തുറന്നു പറഞ്ഞത്. മലയാള സിനിമയിൽ തനിക്കു ഏറ്റവും ഇഷ്ടമുള്ള നടൻ മോഹൻലാൽ ആണെന്നാണ് സായി ധൻസിക പറയുന്നത്. പാർവതി ഇഷ്ടമുള്ള നടിയാണെന്നും ധൻസിക പറഞ്ഞു. കബാലി എന്ന രജനികാന്ത് ചിത്രത്തിലൂടെയാണ് ധൻസിക പ്രശസ്തയാവുന്നതു. കബാലി ഗേൾ എന്ന് ഇപ്പോൾ അറിയപ്പെടുന്ന ധൻസിക രജനികാന്തിന്റെ മകൾ ആയാണ് കബലിയിൽ അഭിനയിച്ചത്. ആ ചിത്രത്തിലെ ധൻസികയുടെ കിടിലൻ ആക്ഷൻ രംഗങ്ങളും ഈ നടിക്ക് ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. ദുൽകർ സൽമാന്റെ നായികയായി സോളോ എന്ന ചിത്രത്തിലൂടെ ധൻസിക മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ബിജോയ് നമ്പ്യാർ ഒരുക്കിയ ഈ ദ്വിഭാഷാ ചിത്രത്തിലും മികച്ച പ്രകടനമാണ് ധൻസിക കാഴ്ച വെച്ചത്. മാതൃഭൂമി ലൈവ് വിത്ത് ലജന്റ്‌സ് ഷോയില്‍ പ്രഭുദേവയ്‌ക്കൊപ്പം ധന്‍സിക നൃത്തം ചെയ്യുന്നുണ്ട്. ഏപ്രില്‍ 20 ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ചാണ് ഈ ഷോ നടക്കുന്നത്.
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ ഒരുക്കിയ എക്സ്ട്രാ ഡീസന്റ് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഡിസംബർ ഇരുപതിന് റിലീസ് ചെയ്യുന്ന ഈ…
മലയാള സിനിമയിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയി മാറിയ ചിത്രമാണ് ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ അറിയാൻ ആകാംക്ഷയോടെയാണ് ആരാധകർ…
2022 ൽ മലയാളത്തിൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായ ചിത്രമാണ് ജനഗണമന. പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന…
ഇന്ദ്രൻസും മധുബാലയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിക്കുന്ന ആദ്യ…
ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'രേഖാചിത്രം' 2025 ജനുവരി 9ന്…
This website uses cookies.