മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമാണ് മോഹൻലാൽ നായകനായ മരക്കാർ. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്. ഡിസംബർ രണ്ടിന് ലോകം മുഴുവൻ രണ്ടായിരത്തോളം സ്‌ക്രീനുകളിൽ അഞ്ചു ഭാഷയിലായി എത്തുന്ന ഈ ചിത്രം കേരളത്തിലും അഞ്ഞൂറിന് മുകളിൽ സ്‌ക്രീനുകളിൽ ആണ് എത്തുക. അതുകൊണ്ട് തന്നെ മരക്കാരിനോട് മത്സരിക്കാൻ താല്പര്യമില്ലാതെയും മലയാളത്തിലെ ഏറ്റവും വലിയ ചിത്രത്തിന് പൂർണ്ണ പിന്തുണയും നൽകി കൊണ്ട് ഒട്ടേറെ മലയാള ചിത്രങ്ങൾ ഡിസംബർ ആദ്യ വാരത്തിൽ നിന്നും റിലീസ് മാറ്റി വെച്ചു. എന്നാൽ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്തു, സുരേഷ് ഗോപി നായകനായി എത്തുന്ന കാവൽ ഈ വരുന്ന നവംബർ 25 ആണ് ആണ് റിലീസ് ചെയ്യുന്നത്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രം റിലീസ് ചെയ്താൽ മരക്കാരിനു ലഭിക്കുന്ന സ്‌ക്രീനുകളുടെ എണ്ണം കുറയും എന്നത് വ്യക്തമായ കാര്യമാണ്.
പക്ഷെ എന്നിട്ടും തന്റെ ചിത്രം റിലീസ് ചെയ്യാൻ തന്നെയാണ് ജോബി ജോർജിന്റെ തീരുമാനം. അതുപോലെ മരക്കാർ റിലീസ് ചെയ്യുമ്പോൾ കാവലിനും കുറെയേറെ സ്ക്രീനുകൾ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. പക്ഷെ എന്ത് സംഭവിച്ചാലും കാവൽ റിലീസ് ചെയ്യുമെന്നും മരക്കാരിനോട് മത്സരിക്കണമെന്നുമുള്ള വാശിയിലാണ് നിർമ്മാതാവ് ജോബി ജോർജ്. അതിനിടയിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിൽ ഒരാൾ, മരക്കാരിനോട് മുട്ടി നില്ക്കാൻ കാവലിന് കഴിയുമോ എന്ന് ജോബിയോട് ചോദിച്ചത്. അതിനു ജോബി നൽകിയ മറുപടി,അതൊന്നും എനിക്കറിയില്ല. ഞാൻ പഠിച്ചിട്ടുണ്ട് ഒരു പൊട്ടനുറുമ്പ് ആനയെ വീഴ്ത്തിയ കഥ എന്നാണ്. ഏതായാലും ഈ മറുപടി കാവൽ എന്ന തന്റെ ചിത്രത്തിൽ ഈ നിർമ്മാതാവിനുള്ള വിശ്വാസം ആണ് കാണിച്ചു തരുന്നത് എന്നാണ് സുരേഷ് ഗോപി ആരാധകർ അവകാശപ്പെടുന്നത്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.