KV Anand's Next With Suriya And Mohanlal Titled As Kaappaan
2019 ന്റെ തുടക്കത്തിൽ തന്നെ സിനിമാ ലോകത്തിന് വലിയ പ്രതീക്ഷകൾ ഉണർത്തി തമിഴ് സൂപ്പർ താരം സൂര്യയും മലയാളം സൂപ്പർ സ്റ്റാർ മോഹൻലാലും ഒന്നിക്കുന്ന കെ.വി ആനന്ദ് ചിത്രം ‘കാപ്പാൻ’ ടൈറ്റിൽ പേസ്റ്ററുകൾ എത്തി. ചിത്രത്തിൽ തമിഴ് യുവതാരം ആര്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ആക്ഷൻ പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്.നാഷണൽ സെക്യൂരിറ്റി ഗാർഡ് ഉയർന്ന ഉദ്യോഗസ്ഥന്റെ വേഷത്തിൽ സൂര്യയും പ്രത്യക്ഷപ്പെടുന്നു. ലണ്ടൻ, ചെന്നൈ, വടക്കെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലായാണ് ചിത്രത്തിലെ പ്രധാന ഭാഗങ്ങൾ ഒരുക്കുന്നത്. മറ്റ് വിദ്ധേശ രാജ്യങ്ങളിലും ചിത്രികരണം ഉണ്ടാവുമെന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്.
അയൺ, മാട്രാൻ എന്ന സിനിമയ്ക്ക് ശേഷം കെ.വി ആനന്ദും സൂര്യയും ഒന്നിക്കുന്ന ചിത്രമായതിനാൽ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് ചിത്രം. തേന്മാവിൻ കൊമ്പത്ത്, മിന്നാരം എന്ന മോഹൻലാൽ-പ്രിയദർശൻ ചിത്രങ്ങളിൽ ഛായഗ്രഹണം ചെയ്ത കെ.വി ആനന്ദ് ഇത് ആദ്യമായാണ് സംവിധാന വേഷത്തിൽ മോഹൻലാലിനൊപ്പം എത്തുന്നത്. തമിഴ് ചിത്രങ്ങളിൽ എത്തുമ്പോഴെല്ലാം തമിഴ് സിനിമാ ലോകത്തെ ഞെട്ടിക്കുന്ന മോഹൻലാൽ സൂര്യയുമായ് ഒന്നിക്കുമ്പോൾ മറ്റൊരു ബ്ലോക്ക്ബസ്റ്റർ തന്നെ പ്രതീക്ഷിക്കാം.
ലൈക്ക പ്രൊഡക്ഷന്റെ ബാനറിൽ വലിയ നിർമ്മാണ ചെലവിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് പാട്ടുകൊട്ടൈ പ്രഭാകർ ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അയൺ ചിത്രത്തിന്റെ ഛായഗ്രഹണം നിർവ്വഹിച്ച എം.സ് പ്രഭു തന്നെയാണ്. വൈരമുത്തുവിന്റെ വരികൾക്ക് ഹാരിസ് ജയരാജാണ് സംഗീതം ഒരുക്കുന്നത്.
കഴിഞ്ഞ വർഷം വലിയ ഹിറ്റുകളൊന്നും തരാൻ കഴിയാഞ്ഞ സൂര്യയ്ക്ക് വലിയ താരസാന്നിദ്ധ്യത്തിൽ ഒരുങ്ങുന്ന ‘കാപ്പാൻ ‘ 2019ലെ വമ്പൻ തിരിച്ചു വരവായിരിക്കും.സയേഷ നായികയാവുന്ന ചിത്രത്തിൽ സമുദ്രക്കനി, ബോമൻ ഇറാനി, പ്രേം കുമാർ തുടങ്ങിയവരും അണിനിരക്കുന്നു.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.