മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലും പ്രിയദർശനും ‘ഒപ്പം’ സിനിമക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. മലയാള സിനിമയുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- പ്രിയദർശൻ എന്നിവരുടേത്, പഴയകാല ചിത്രങ്ങൾ പരിശോധിക്കുമ്പോൾ കൂടുതലും പ്രേക്ഷകരെ കണ്ണീരിൽ ആഴ്ത്തിയാണ് പ്രിയൻ ഓരോ ചിത്രങ്ങളും അവസാനിപ്പിച്ചിരുന്നത്. വര്ഷങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ ‘ഒപ്പം’ എന്ന സൂപ്പര്ഹിറ്റ്‍ ചിത്രം മലയാളികൾക്ക് സമ്മാനിച്ചു. മലയാളത്തിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിലായിരിക്കും ഇരുവരുടെ അടുത്ത ചിത്രം ഒരുങ്ങുന്നത്. ആശിർവാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂരും കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ റോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
തിരക്കഥ പൂർത്തിയാക്കിയ ശേഷം ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. കാലാപാനിക്ക് ശേഷം മോഹൻലാൽ- പ്രഭു ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് വൻ തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ് നടൻ പ്രഭു, പ്രധാന വേഷത്തിലെത്തുന്ന താരത്തിന്റെ സാന്നിധ്യം പഴയ കാലാപാനിയെപ്പോലെ മികച്ച കൂട്ടുകെട്ട് സമ്മാനിക്കും എന്ന കാര്യത്തിൽ തീർച്ച. ചിത്രത്തിന്റെ കാസ്റ്റിംഗ് പുരോഗമിക്കുന്ന ഈ നിമിഷത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ പ്രണവ് മോഹൻലാലും പ്രത്യക്ഷപ്പെടും എന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നവംബറിലായിരിക്കും പ്രിയദർശൻ ചിത്രം ഷൂട്ടിംഗ് ആരംഭിക്കുക. ഐ. വി ശശിയുടെ മകൻ അനി തിരക്കഥ എഴുതുന്നതിൽ പ്രിയനേ സഹായിച്ചിരുന്നു എന്നതും ഒരു പ്രത്യേകതയാണ്. നാലാമത്തെ കുഞ്ഞാലിയുടെ കഥ പറയുന്ന ഈ ചിത്രം ചരിത്രവും അൽപം ഫിക്ഷനും ചേർത്തായിരിക്കും പ്രിയദർശൻ അവതരിപ്പിക്കുക. കടലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.